വ്ലഹോവിച്ചിനെ സ്വന്തമാക്കുന്നതിന്റെ തൊട്ടരികിലെത്തി അത്ലറ്റിക്കോ!

ഈ ട്രാൻസ്ഫർ ജാലകത്തിൽ ഒരു സ്‌ട്രൈക്കറെ സ്വന്തമാക്കാനുള്ള ശ്രമങ്ങളാണ് നിലവിലെ ലാലിഗ ചാമ്പ്യൻമാരായ അത്ലറ്റിക്കോ മാഡ്രിഡ്‌ നടത്തുന്നത്. ഫിയൊറെന്റിനയുടെ ഡുസാൻ വ്ലഹോവിച്ചിന് വേണ്ടി നേരത്തേ തന്നെ അത്ലറ്റിക്കോ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ താരത്തെ വിട്ടു നൽകാൻ ഫിയൊറെന്റിനക്ക്‌ വലിയ താല്പര്യമൊന്നുമില്ല. എന്നാൽ അത്ലറ്റിക്കോക്ക്‌ അനുകൂലമായ വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. എന്തെന്നാൽ 70 മില്യൺ യൂറോയുടെ ഒരു ഓഫർ അത്ലറ്റിക്കോ താരത്തിന് വേണ്ടി ഫിയോറെന്റിനക്ക്‌ സമർപ്പിച്ചിരുന്നു.80 മില്യൺ യൂറോയായിരുന്നു ഫിയോറെന്റിന ആവിശ്യപ്പെട്ട തുകയെങ്കിലും ഈ ഓഫർ ക്ലബ് സ്വീകരിച്ചേക്കുമെന്നാണ് അറിയാൻ കഴിയുന്നത്. പ്രമുഖ ഇറ്റാലിയൻ മാധ്യമമായി ട്യൂട്ടോമെർകാറ്റോ വെബ്ബാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

വ്ലഹോവിച്ച് ക്ലബുമായുള്ള കരാർ പുതുക്കാൻ താല്പര്യപ്പെടുന്നില്ല എന്ന് മനസ്സിലാക്കിയതോടെയാണ് ഫിയോറെന്റിന താരത്തെ വിട്ടു നൽകാൻ തീരുമാനിച്ചത്. മാത്രമല്ല താരം ക്ലബ് വിട്ടാൽ പകരക്കാരനെ എത്തിക്കാനുള്ള ശ്രമങ്ങൾക്ക്‌ ഫിയോറെന്റിന തുടക്കം കുറിച്ചിട്ടുമുണ്ട്.സാസുവോളോയുടെ സ്‌ട്രൈക്കറായ സ്‌കമാക്കയുടെ ഏജന്റുമായി ഫിയോറെന്റിന ബന്ധപ്പെട്ടിട്ടുണ്ട്. കൂടാതെ ചെൽസിയുടെ താരമായ സപ്പകോസ്റ്റയെ ടീമിൽ എത്തിക്കാനും ഫിയോറെന്റിന ശ്രമങ്ങൾ നടത്തുന്നുണ്ട്. ഏതായാലും വ്ലഹോവിച്ചിനെ ടീമിലേക്ക് എത്തിക്കാൻ കഴിഞ്ഞാൽ അത് സിമയോണിക്ക്‌ വലിയ മുതൽകൂട്ടായിരിക്കും.കഴിഞ്ഞ സിരി എയിൽ 21 ഗോളുകൾ അടിച്ചു കൂട്ടിയിട്ടുള്ള താരമാണ് ഈ 21-കാരൻ.

Leave a Reply

Your email address will not be published. Required fields are marked *