വേജ് ബിൽ കുറക്കണം, ഏഴ് താരങ്ങളെ വിൽക്കാനൊരുങ്ങി ബാഴ്‌സ!

പ്രസിഡന്റ്‌ ജോയൻ ലാപോർട്ടക്ക് കീഴിൽ ഒരു അഴിച്ചു പണിക്കുള്ള ഒരുക്കത്തിലാണ് എഫ്സി ബാഴ്സലോണ. പുതുതായി മൂന്ന് താരങ്ങളെയാണ് ബാഴ്‌സ സൈൻ ചെയ്തിട്ടുള്ളത്. സെർജിയോ അഗ്വേറോ, എറിക് ഗാർഷ്യ, എമെഴ്സൺ എന്നിവർ ബാഴ്‌സയിൽ എത്തിക്കഴിഞ്ഞു. കൂടാതെ ഒരുപിടി താരങ്ങളെ ബാഴ്‌സ നോട്ടമിടുന്നുണ്ടതാനും. അത്കൊണ്ട് തന്നെ ഈ സാമ്പത്തികപ്രതിസന്ധി നേരിടുന്ന ഈ സമയത്ത് വേജ് ബിൽ കുറക്കൽ ബാഴ്സക്ക് അത്യാവശ്യമാണ്. അത്കൊണ്ട് തന്നെ ഏഴ് താരങ്ങളെ വിൽക്കാനുള്ള ഒരുക്കത്തിലാണ് ബാഴ്‌സ.

മിഡ്‌ഫീൽഡർ കാർലെസ് അലെനയെ ബാഴ്സ കയ്യൊഴിഞ്ഞേക്കും.വലൻസിയ, വോൾവ്‌സ്, ഗെറ്റാഫെ, ഗ്രനാഡ എന്നിവർക്കൊക്കെ താരത്തെ പെർമെനന്റ് ഡീലിൽ ക്ലബിലെത്തിക്കാൻ താല്പര്യമുണ്ട് എന്നാണ് റിപ്പോർട്ടുകൾ.8 മില്യൺ യൂറോയാണ് താരത്തിന് വേണ്ടി ബാഴ്സ പ്രതീക്ഷിക്കുന്നത്.താരത്തെ കൂടാതെ മറ്റൊരു മിഡ്‌ഫീൽഡറായ മിറലം പ്യാനിചിനെയും ബാഴ്‌സ കൈവിട്ടേക്കും. കൂടാതെ സൂപ്പർ താരം ഫിലിപ്പെ കൂട്ടീഞ്ഞോ,വിംഗ് ബാക്ക് ജൂനിയർ ഫിർപ്പോ,സ്ട്രൈക്കെർ മാർട്ടിൻ ബ്രൈത്വെയിറ്റ്,മാത്യൂസ് ഫെർണാണ്ടസ്,സാമുവൽ ഉംറ്റിറ്റി എന്നിവരുടെ സ്ഥാനവും തെറിച്ചേക്കും. എന്നാൽ ഇവർക്ക് അനുയോജ്യമായ ഓഫർ ഇതുവരെ ലഭിച്ചിട്ടില്ല. അതിനുള്ള കാത്തിരിപ്പിലാണ് ബാഴ്‌സ.

Leave a Reply

Your email address will not be published. Required fields are marked *