വിൽപ്പനയും ലോൺ ഡീലുകളും, എംബാപ്പെക്ക്‌ വേണ്ടി 102 മില്യൺ കണ്ടെത്തി റയൽ മാഡ്രിഡ്!

അടുത്ത സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ റയൽ മാഡ്രിഡിന്റെ പ്രധാനലക്ഷ്യം പിഎസ്ജി സൂപ്പർ സ്ട്രൈക്കർ കിലിയൻ എംബാപ്പെയായിരിക്കുമെന്ന് വ്യക്തമായതാണ്. താരത്തിനും റയൽ മാഡ്രിഡിലേക്ക് ചേക്കേറാൻ താല്പര്യമുണ്ട്. ഏതായാലും താരത്തിനു വേണ്ടി വലിയൊരു തുക തന്നെ റയൽ ചിലവഴിക്കേണ്ടി വരുമെന്നുറപ്പാണ്. അതിനിപ്പോൾ പണം കണ്ടെത്തി തുടങ്ങിയിരിക്കുകയാണ് റയൽ. തങ്ങളുടെ താരങ്ങളെ വിറ്റഴിച്ചും ലോണിൽ അയച്ചു കൊണ്ടുമാണ് റയൽ പണം സ്വരൂപിക്കുന്നത്. ഇതുവരെ 102 മില്യൺ യൂറോ റയൽ ഇങ്ങനെ സ്വരൂപിച്ചു. പ്രമുഖ സ്പാനിഷ് മാധ്യമമായ എഎസ് ആണ് ഈ കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.

പുതുതായി മാർട്ടിൻ ഒഡീഗാർഡിനെയാണ് റയൽ ലോണിൽ അയക്കുന്നത്. ഇതുവഴി താരത്തിന്റെ സാലറിയായ രണ്ട് മില്യൺ യൂറോ റയലിന് ലഭിക്കാം. മാത്രമല്ല ലോൺ ഫീ ആയി രണ്ട് മില്യൺ യൂറോയും റയലിന് ലഭിക്കും.മൊറോക്കൻ ഇന്റർനാഷണൽ അഷ്‌റഫ്‌ ഹാക്കിമിയെ കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ ഇന്റർ മിലാന് റയൽ വിറ്റിരുന്നു. ഇതുവഴി നാല്പത് മില്യൺ യൂറോയാണ് റയലിനെ ലഭിച്ചത്. കൂടാതെ ഫുൾബാക്ക് റെഗിലോണിനെയും റയൽ വിറ്റിരുന്നു. 30 മില്യൺ യൂറോക്കാണ് റെഗിലോണിനെ ടോട്ടൻഹാമിന് കൈമാറിയത്.മറ്റൊരു താരം ഓസ്‌ക്കാർ സെവിയ്യയിലേക്ക് കൂടുമാറി. 15 മില്യൺ യൂറോയാണ് ഇതുവഴി റയലിനെ ലഭിച്ചത്. കൂടാതെ ഡാനി ഗോമസ്, ഡേ ഫ്രൂട്ടോസ്,മയോറോൾ എന്നിവരെ കൈമാറിയ വകയിൽ 15 മില്യൺ യൂറോയും ലഭിച്ചു. ഇങ്ങനെ ആകെ 102 മില്യൺ യൂറോയാണ് റയൽ സ്വരൂപിച്ചത്. എന്നാൽ കോവിഡ് പ്രതിസന്ധി കാരണം 91 മില്യൺ യൂറോ ഈ സീസണിൽ റയലിന് നഷ്ടം വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *