വിലക്ക് വീഴുമോ? യൂറോപ്പ് വിട്ട് ഏഷ്യയിലേക്ക് വരാൻ ബാഴ്സലോണ.

എഫ്സി ബാഴ്സലോണക്ക് ഇപ്പോൾ ഏറ്റവും കൂടുതൽ തലവേദന സൃഷ്ടിക്കുന്ന കാര്യങ്ങളിൽ ഒന്ന് നെഗ്രയ്ര കേസാണ്.2001 മുതൽ 2018 വരെയുള്ള കാലയളവിൽ റഫറിമാരുടെ കമ്മിറ്റിയുടെ വൈസ് പ്രസിഡണ്ട് ആയ നെഗ്രയ്രക്ക് 7.3 മില്യൺ യൂറോ നൽകിയതായാണ് കണ്ടെത്തിയിരിക്കുന്നത്.ആ വിഷയത്തിലാണ് ഇപ്പോൾ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നത്.

ഇതിനെ പുറമേ യുവേഫ ഈ വിഷയത്തിൽ സ്വയം ഒരു അന്വേഷണവും നടത്തുന്നുണ്ട്.ബാഴ്സലോണ കുറ്റക്കാരാണ് എന്ന് തെളിഞ്ഞാൽ ചാമ്പ്യൻസ് ലീഗിൽ നിന്നും മറ്റുള്ള യൂറോപ്യൻ കോമ്പറ്റീഷനുകളിൽ നിന്നും ബാഴ്സയെ വിലക്കാനാണ് ഇപ്പോൾ യുവേഫ ആലോചിക്കുന്നത്. അങ്ങനെ സംഭവിച്ചു കഴിഞ്ഞാൽ അത് ബാഴ്സയെ സംബന്ധിച്ചിടത്തോളം വളരെ വലിയ തിരിച്ചടിയായിരിക്കും. മാത്രമല്ല അവരുടെ വരുമാനത്തെ വലിയ തോതിൽ ബാധിക്കുകയും ചെയ്യും.

അതുകൊണ്ടുതന്നെ യുവേഫയുടെ വിലക്ക് ലഭിച്ചു കഴിഞ്ഞാൽ എന്ത് ചെയ്യണം എന്നുള്ളതിനെ കുറിച്ച് ബാഴ്സ ഇപ്പോൾ ആലോചിക്കുന്നുണ്ട്.യൂറോപ്പ് വിട്ട് കൊണ്ട് പുറത്ത് പോവാൻ ബാഴ്സ ആലോചിക്കുന്നുണ്ട് എന്നാണ് പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്ക കണ്ടെത്തിയിട്ടുള്ളത്. ഒരുപക്ഷേ ഏഷ്യൻ ലീഗിലേക്ക് എഫ്സി ബാഴ്സലോണ വരാനുള്ള സാധ്യതയും ഇവിടെയുണ്ട്. മറ്റൊന്ന് ലാലിഗയുടെ വിലക്ക് ബാഴ്സക്ക് നേരിടേണ്ടി വരുമോ എന്നുള്ളതാണ്.സ്പാനിഷ് ലീഗിൽ നിന്നും ലാലിഗ വിലക്കിക്കഴിഞ്ഞാൽ അതും ബാഴ്സക്ക് വലിയ തിരിച്ചടിയായിരിക്കും.

പക്ഷേ അതിനുള്ള ഒരു ബദൽ മാർഗ്ഗവും ബാഴ്സ കണ്ടുവെച്ചിട്ടുണ്ട്. സ്പെയിനിന് പുറത്തുള്ള ഏതെങ്കിലും ഒരു ലീഗിൽ കളിക്കാനാണ് ബാഴ്സ ഇപ്പോൾ ആലോചിക്കുന്നത്. രണ്ട് വിലക്കുകൾ ലഭിച്ചു കഴിഞ്ഞാലും കളിക്കളത്തിൽ തുടരുക എന്നുള്ളത് തന്നെയാണ് ബാഴ്സയുടെ ലക്ഷ്യം. മിഡിൽ ഈസ്റ്റ് രാജ്യങ്ങളായ സൗദി അറേബ്യ, ഖത്തർ എന്നീ രാജ്യങ്ങളിലൊക്കെ ബാഴ്സ കളിക്കാനുള്ള സാധ്യതയും ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *