വിലക്കയറ്റമുണ്ടാക്കി,മറ്റുള്ള ക്ലബുകളെ നഷ്ടത്തിലേക്ക് തള്ളിവിടുന്നു : പിഎസ്ജിക്കെതിരെ രൂക്ഷ വിമർശനവുമായി ടെബാസ്

ഫുട്ബോൾ ലോകത്തെ ഒട്ടേറെ സൂപ്പർ താരങ്ങൾ കളിക്കുന്ന ക്ലബ്ബാണ് പിഎസ്ജി. ലയണൽ മെസ്സിയും നെയ്മർ ജൂനിയറും കിലിയൻ എംബപ്പേയും സെർജിയോ റാമോസുമൊക്കെ പിഎസ്ജി താരങ്ങളാണ്. മാത്രമല്ല വലിയ രൂപത്തിലുള്ള സാലറിയാണ് ഈ താരങ്ങളൊക്കെ കൈപ്പറ്റുന്നത്. മാത്രമല്ല ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാൻസ്ഫറും പിഎസ്ജിയുടെ പേരിലാണ് ഉള്ളത്.

ഏതായാലും ഇതിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചു കൊണ്ട് ലാലിഗ പ്രസിഡണ്ടായ ഹവിയർ ടെബാസ് രംഗത്ത് വന്നിട്ടുണ്ട്. ഫുട്ബോൾ ലോകത്തെ ഇൻഫ്ലേഷന് കാരണം പിഎസ്ജിയാണെന്നും മറ്റുള്ള ക്ലബ്ബുകൾ കൂടി പിഎസ്ജി നഷ്ടത്തിലേക്ക് തള്ളിവിടുന്നു എന്നുമാണ് ഇദ്ദേഹം ആരോപിച്ചിട്ടുള്ളത്.ടെബാസിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഖത്തറാണ് പിഎസ്ജിയുടെ ഉടമസ്ഥർ എന്നുള്ളതൊന്നും ഞാൻ കാര്യമാക്കുന്നില്ല. പക്ഷേ എന്നെ ഏറ്റവും കൂടുതൽ ആശങ്കപ്പെടുത്തുന്ന നഷ്ടത്തിലായിട്ട് പോലും അവർ ക്ലബ്ബിനെ മുന്നോട്ടുകൊണ്ടുപോകുന്നു എന്നുള്ളതാണ്. പുറത്ത് നിന്ന് കൊണ്ടുള്ള പണം ഉപയോഗിച്ച് കൊണ്ടാണ് അവർ ക്ലബ്ബിനെ മുന്നോട്ട് കൊണ്ടു പോവുന്നത്.ആ പണത്തിന് ഫുട്ബോളുമായി യാതൊരുവിധ ബന്ധവുമില്ല. താരങ്ങളുടെ സാലറിയുടെ കാര്യത്തിലും വിലയുടെ കാര്യത്തിലും വലിയ വർദ്ധനവാണ് ഈ പണം ഉണ്ടാക്കുന്നത്. അതിന്റെ എഫക്റ്റ് ആയി കൊണ്ട് മറ്റുള്ള ക്ലബ്ബുകളും നഷ്ടത്തിലേക്ക് നീങ്ങുകയാണ്. എന്തെന്നാൽ താരങ്ങൾക്ക് വലിയ സാലറിയും വിലയും നൽകാൻ മറ്റുള്ള ക്ലബ്ബുകളും നിർബന്ധിതരാകുന്നു. യൂറോപ്പ്യൻ ക്ലബ്ബ് അസോസിയേഷന്റെയും പിഎസ്ജിയുടേയും പ്രസിഡന്റ് നാസർ അൽ ഖലീഫിയാണ്. അത് ഒരിക്കലും ന്യായമായ കാര്യമല്ല ” ഇതാണ് ലാലിഗ പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.

പലപ്പോഴും പിഎസ്ജിക്കെതിരെ വലിയ വിമർശനങ്ങൾ ഉന്നയിക്കാറുള്ള വ്യക്തിയാണ് ഹവിയർ ടെബാസ്. അതേസമയം പിഎസ്ജി ഉടമകൾ പ്രീമിയർ ലീഗ് പോലെയുള്ള പുതിയ ലീഗുകളിലേക്ക് ചേക്കേറാനുള്ള ശ്രമങ്ങളിലുമാണ് നിലവിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *