വിനീഷ്യസ് ജൂനിയർ :റയലിന്റെ പുതിയ ക്രിസ്റ്റ്യാനോയോ?
2018ലായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡ് വിട്ടത്. റൊണാൾഡോയുടെ അഭാവം പിന്നീട് റയലിനെ ബാധിച്ചിരുന്നു. അദ്ദേഹത്തിന്റെ വിടവ് നികത്തുക എന്നുള്ളത് എളുപ്പമുള്ള ഒരു കാര്യമായിരുന്നില്ല. റൊണാൾഡോയുടെ പിൻഗാമിയായി കൊണ്ട് ആരാണ് റയലിൽ ഉദയം ചെയ്യുക എന്നുള്ളത് ഏവരും ഉറ്റുനോക്കുന്ന കാര്യമാണ്.
ടാലന്റിനോടൊപ്പം സ്റ്റാർ പൊട്ടൻഷ്യലും ഉള്ള ഒരു താരത്തെയാണ് റയൽ മാഡ്രിഡിന് റൊണാൾഡോയുടെ സ്ഥാനത്തേക്ക് വേണ്ടിയിരുന്നത്.വിനീഷ്യസ് ജൂനിയർ റയലിൽ ഉണ്ടായിരുന്നുവെങ്കിലും മോശം പ്രകടനമായിരുന്നു നടത്തിയിരുന്നത്. ഒരുതവണ വിനീഷ്യസിന് പാസ് നൽകുന്നതിൽ നിന്ന് പോലും സഹതാരത്തെ ബെൻസിമ വിലക്കിയിരുന്നു. പക്ഷേ പിന്നീട് വിനീഷ്യസ് ഒരു വമ്പൻ സ്റ്റാറായി വളരുന്ന കാഴ്ചയാണ് നമുക്ക് കാണാൻ കഴിഞ്ഞത്.
2021ൽ റയൽ മാഡ്രിഡും ലിവർപൂളും തമ്മിൽ ചാമ്പ്യൻസ് ലീഗിൽ ഏറ്റുമുട്ടിയ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു റയൽ വിജയിച്ചത്. രണ്ടു ഗോളുകൾ വിനീഷ്യസിന്റെതായിരുന്നു. അവിടം തൊട്ടാണ് വിനീഷ്യസിന്റെ അതിവേഗത്തിലുള്ള വളർച്ച ആരംഭിക്കുന്നത്.പിന്നീട് കഴിഞ്ഞ സീസണിൽ അസാധാരണമായ പ്രകടനമാണ് ഈ ബ്രസീലിയൻ താരം നടത്തിയത്. റയൽ മാഡ്രിഡ് കിരീടങ്ങൾ വാരിക്കൂട്ടിയപ്പോൾ അതിന് പിന്നിൽ വിനീഷ്യസിന്റെ കൈകളും ഉണ്ടായിരുന്നു.
Vinicius hit the Cristiano Ronaldo celebration after scoring at Anfield 🥶 pic.twitter.com/efgtxWHGWi
— ESPN FC (@ESPNFC) February 21, 2023
ഈ സീസണിലും ഉജ്ജല പ്രകടനമാണ് ഈ ബ്രസീൽ താരം നടത്തുന്നത്. 19 ഗോളുകളും 13 അസിസ്റ്റുകളും അദ്ദേഹം ഈ സീസണിൽ നേടി കഴിഞ്ഞു.ക്രിസ്റ്റ്യാനോയെ പോലെ ഒരു സ്റ്റാർ മെറ്റീരിയൽ ആവാനുള്ള കഴിവ് തനിക്കുണ്ട് എന്നുള്ളത് വിനീഷ്യസ് തെളിയിച്ചു കഴിഞ്ഞു. ഒരുപക്ഷേ റയലിൽ ക്രിസ്റ്റ്യാനോയുടെ പിൻഗാമി എന്ന സ്ഥാനത്തേക്ക് വിനീഷ്യസ് എത്തിയാൽ പോലും അത്ഭുതപ്പെടാനില്ല.ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഏറെ ഇഷ്ടപ്പെടുന്ന വിനീഷ്യസ് അദ്ദേഹത്തെപ്പോലെ റയലിൽ ഉയരങ്ങൾ കീഴടക്കുകയാണെങ്കിൽ അത് ആരാധകർക്കും സന്തോഷം നൽകുന്ന ഒരു കാര്യമായിരിക്കും.