വിനീഷ്യസ് കിടിലൻ പ്ലേയറാണ്:കത്രികപ്പൂട്ടിട്ട ശേഷം അറൗഹോ പറയുന്നു!

ഇന്നലെ കോപ ഡെൽ റേയിൽ നടന്ന എൽ ക്ലാസിക്കോ മത്സരത്തിൽ റയലിനെ പരാജയപ്പെടുത്താൻ ബാഴ്സക്ക് സാധിച്ചിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് സാന്റിയാഗോ ബെർണാബുവിൽ വെച്ച് ബാഴ്സ വിജയം സ്വന്തമാക്കിയിട്ടുള്ളത്. ബ്രസീലിയൻ സൂപ്പർതാരമായ എഡർ മിലിറ്റാവോയുടെ സെൽഫ് ഗോൾ ആണ് ബാഴ്സക്ക് വിജയം സമ്മാനിച്ചിട്ടുള്ളത്.

മത്സരത്തിൽ ഒരൊറ്റ ഷോട്ട് ഓൺ ടാർഗറ്റ് പോലും ഉതിർക്കാൻ റയൽ മാഡ്രിഡിന് സാധിച്ചിരുന്നില്ല. മറ്റൊരു ബ്രസീലിയൻ സൂപ്പർതാരമായ വിനീഷ്യസ് ജൂനിയർക്ക് മത്സരത്തിൽ ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ല. 24 തവണയാണ് അദ്ദേഹത്തിന്റെ പക്കലിൽ നിന്നും പന്ത് നഷ്ടമായത്. ബാഴ്സലോണ പ്രതിരോധ നിരയിലെ സൂപ്പർ താരമായ റൊണാൾഡ് അരൗഹോ വിനീഷ്യസിനെ കൃത്യമായി പൂട്ടുകയായിരുന്നു. കഴിഞ്ഞ എൽക്ലാസിക്കോ മത്സരത്തിലും സമാനമായി സംഭവിച്ചിരുന്നു.

വിനീഷ്യസിനെ തളച്ച പ്രതിരോധനിരയെ കുറിച്ച് ബാഴ്സയുടെ പരിശീലകനായ സാവി ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.അതിങ്ങനെയാണ്.

“വിനീഷ്യസിനെ ഈ മത്സരത്തിൽ ഞങ്ങൾ തടഞ്ഞ രീതിയെ എനിക്ക് ഒരിക്കലും വിലകുറച്ചു കാണാനാവില്ല. സാധാരണഗതിയിൽ ആറോ ഏഴോ അവസരങ്ങൾ ഒരുക്കുന്ന താരമാണ് വിനീഷ്യസ് ജൂനിയർ. പക്ഷേ ഇന്ന് അദ്ദേഹത്തിന് അതിന് കഴിഞ്ഞില്ല. അതിന്റെ ക്രെഡിറ്റ് ഡിഫൻസിന് തന്നെയാണ് ” ഇതാണ് സാവി പറഞ്ഞിട്ടുള്ളത്.

അതേസമയം വിനീഷ്യസിനെ കുറിച്ച് അരൗഹോ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.അതിങ്ങനെയാണ്.

” ഇനിയും എനിക്ക് ഒരുപാട് തവണ ഭാവിയിൽ വിനീഷ്യസ് ജൂനിയറിനെ നേരിടേണ്ടി വരും. അദ്ദേഹം ഒരു കിടിലൻ താരമാണ് ” ഇതാണ് ഉറുഗ്വൻ ഡിഫൻഡർ പറഞ്ഞിട്ടുള്ളത്.

ഇനി ഏപ്രിൽ ആറാം തീയതിയാണ് ഇതിന്റെ രണ്ടാം പാദ മത്സരം നടക്കുക. അതിനു മുൻപേ ലാലിഗയിൽ ബാഴ്സയും റയലും ഒരിക്കൽ കൂടി ഏറ്റുമുട്ടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *