വിനീഷ്യസും ബെൻസിമയും ഒരുമിച്ചിറങ്ങുമോ?, ഹുയസ്ക്കയെ നേരിടാനുള്ള റയലിന്റെ സാധ്യത ലൈനപ്പ് ഇങ്ങനെ !

ലാലിഗയിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ കരുത്തരായ റയൽ മാഡ്രിഡിന് എതിരാളികൾ ഹുയസ്ക്കയാണ്. ഇന്ന് വൈകീട്ട് ഇന്ത്യൻ സമയം 6:30-ന് റയൽ മാഡ്രിഡിന്റെ മൈതാനത്ത്‌ വെച്ചാണ് മത്സരം അരങ്ങേറുക. കഴിഞ്ഞ ലാലിഗ മത്സരത്തിൽ എഫ്സി ബാഴ്സലോണയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്തു വിട്ടതിന്റെ ആത്മവിശ്വാസത്തിലാണ് റയൽ ഇന്ന് ഹുയസ്ക്കക്കെതിരെ ബൂട്ടണിയുന്നത്. എന്നാൽ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ മോൺഷെൻഗ്ലാഡ്ബാഷിനേതിരെ റയൽ മാഡ്രിഡ്‌ സമനില വഴങ്ങിയിരുന്നു. ഏതായാലും മികച്ച ലൈനപ്പിനെ തന്നെയാണ് സിദാൻ കണ്ടുവെച്ചിരിക്കുന്നത്. എട്ട് മുന്നേറ്റനിര താരങ്ങളെയാണ് സിദാൻ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പക്ഷെ ഒരു യഥാർത്ഥ റൈറ്റ് ബാക്ക് ഇല്ല എന്നുള്ളത് സിദാന് തലവേദനയാണ്. കാർവഹൽ, ഓഡ്രിയോസോള, നാച്ചോ എന്നിവർ പരിക്കിന്റെ പിടിയിലാണ്. അത്കൊണ്ട് തന്നെ ആ സ്ഥാനത്ത് ലുക്കാസ് വാസ്ക്കസിനെയായിരിക്കും സിദാൻ ഉൾപ്പെടുത്തുക.

അതേസമയം പരിക്കിൽ നിന്നും മുക്തനായ ഈഡൻ ഹസാർഡിന് ആദ്യ ഇലവനിൽ സ്ഥാനം ലഭിച്ചേക്കില്ല എന്നാണ് മാർക്ക പറയുന്നത്. പകരം വിനീഷ്യസ് തന്നെയിറങ്ങും. താരത്തിനൊപ്പം ബെൻസിമ, അസെൻസിയോ എന്നിവരാണ് അണിനിരക്കുക. മധ്യനിരയിൽ പതിവ് പോലെ ക്രൂസ്, കാസമിറോ, മോഡ്രിച് ത്രയം ഇറങ്ങും. മറ്റൊരു താരമായ ഒഡീഗാർഡ് പരിക്കിന്റെ പിടിയിലാണ്. അതേസമയം മെന്റിയുടെ സ്ഥാനത്ത്‌ മാഴ്‌സെലോ ഇറങ്ങുമെന്നാണ് മാർക്ക പറയുന്നത്. മത്സരത്തിന്റെ സാധ്യത ലൈനപ്പ് ഇങ്ങനെയാണ്.

Real Madrid: Thibaut Courtois; Lucas Vazquez, Eder Militao, Sergio Ramos, Marcelo; Casemiro, Toni Kroos, Luka Modric; Vinicius, Karim Benzema and Marco Asensio.

Huesca: Andres Fernandez; Pablo Maffeo, Jorge Pulido, Dimitris Siovas, Gaston Silva; Pedro Mosquera, Jaime Seoane, David Ferreiro, Sandro Ramirez, Javi Ontiveros; Rafa Mir.

Leave a Reply

Your email address will not be published. Required fields are marked *