വിനീഷ്യസിന്റെ പരിക്ക് ഗുരുതരമോ? പ്രതികരിച്ച് ആഞ്ചലോട്ടി!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് റയൽ സെൽറ്റ വിഗോയെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ 81ആം മിനിറ്റിൽ സൂപ്പർ താരം ജൂഡ് ബെല്ലിങ്ഹാമാണ് റയലിന്റെ വിജയഗോൾ നേടിയത്.റയലിന് വേണ്ടി ഇതിനോടകം തന്നെ അദ്ദേഹം നാല് ഗോളുകൾ പൂർത്തിയാക്കി കഴിഞ്ഞു.
എന്നാൽ ഈ മത്സരത്തിൽറയലിന് തിരിച്ചടി ഏൽപ്പിക്കുന്ന ഒരു സംഭവം ഉണ്ടായിട്ടുണ്ട്. ബ്രസീലിയൻ സൂപ്പർ താരമായ വിനീഷ്യസ് ജൂനിയർക്ക് മത്സരത്തിനിടെ പരിക്കേൽക്കുകയായിരുന്നു. മത്സരത്തിന്റെ 18ആം മിനിട്ടിലാണ് പരിക്കു മൂലം അദ്ദേഹത്തെ പിൻവലിക്കേണ്ടി വന്നത്. ഇടതു കാലിന്റെ പിൻഭാഗത്താണ് ഇപ്പോൾ വിനീഷ്യസിന് പരിക്കേറ്റിരിക്കുന്നത്.
ഈ പരിക്കിന്റെ വിവരങ്ങൾ റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആഞ്ചലോട്ടി നൽകിക്കഴിഞ്ഞു.പരിക്ക് ഗുരുതരമല്ല എന്ന് തന്നെയാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.
🎙️CARLO ANCELOTTI:
— Neymoleque | Fan 🇧🇷 (@Neymoleque) August 25, 2023
"Vinicius will be back after the international break. He won’t play vs Getafe. The injury does not seem serious." pic.twitter.com/oNas9KiY4V
” ഇന്റർനാഷണൽ ബ്രേക്കിന് ശേഷം വിനീഷ്യസ് ജൂനിയർ പരിക്കിൽ നിന്ന് മുക്തനായി കൊണ്ട് മടങ്ങിയെത്തും. വരുന്ന ഗെറ്റാഫക്കെതിരെയുള്ള മത്സരത്തിൽ അദ്ദേഹം കളിക്കില്ല. പക്ഷേ അദ്ദേഹത്തിന്റെ ഗുരുതരമല്ല എന്നാണ് നമുക്കിപ്പോൾ പറയാൻ സാധിക്കുക ” ആഞ്ചലോട്ടി പറഞ്ഞു.
ഈ വരുന്ന ഇന്റർനാഷണൽ ബ്രേക്കിൽ 2 വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളാണ് ബ്രസീൽ കളിക്കുക. ആ രണ്ട് മത്സരങ്ങളിൽ താരം കളിക്കുമോ എന്നുള്ളത് വ്യക്തമല്ല.ബൊളിവിയ,പെറു എന്നിവരാണ് ബ്രസീലിന്റെ എതിരാളികൾ. ബ്രസീലിന്റെയും റയലിന്റെയും വളരെ പ്രധാനപ്പെട്ട താരമാണ് വിനീഷ്യസ് ജൂനിയർ.