വിനീഷ്യസിന്റെ ഗോളും റയലിന്റെ പെനാൽറ്റിയും,VAR സംഭാഷണം പുറത്ത്!

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് വിജയം നേടിയിരുന്നു. രണ്ടിനെതിരെ 3 ഗോളുകൾക്കായിരുന്നു അൽമേരിയയെ റയൽ മാഡ്രിഡ് പരാജയപ്പെടുത്തിയത്.എന്നാൽ വലിയ വിവാദങ്ങളാണ് ഈ മത്സരവുമായി ബന്ധപ്പെട്ടു കൊണ്ട് നടന്നിട്ടുള്ളത്.റഫറി റയലിന് അനുകൂലമായി പല തീരുമാനങ്ങളും എടുത്തു എന്നാണ് ആരോപണങ്ങൾ.VAR റയലിനൊപ്പം നിന്നു എന്നാണ് പ്രധാനപ്പെട്ട ആരോപണം.റയലിന് പെനാൽറ്റി അനുവദിച്ചതിലും വിനീഷ്യസിന്റെ ഗോൾ അനുവദിച്ചതിലുമാണ് വിവാദങ്ങൾ നിലനിൽക്കുന്നത്.

ഏതായാലും ഇതിലെ VAR സംഭാഷണങ്ങൾ ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്. ആദ്യം അൽമേരിയ താരത്തിന്റെ ഹാൻഡ് ബോൾ വിധിച്ചുകൊണ്ട് റയലിന് പെനാൽറ്റി നൽകിയതിലെ VAR സംഭാഷണം പരിശോധിക്കാം.

VAR റഫറിയായ ഹെര്‍ണാണ്ടസ് മുഖ്യ റഫറിയായ മെയ്സോയോട് പറയുന്നത് ഇങ്ങനെയാണ്: ഞാൻ നിങ്ങൾക്ക് ഓൺഫീൽഡ് റിവ്യൂ റെകമന്റ് ചെയ്യുകയാണ്. അങ്ങനെയാണെങ്കിൽ അത് ഹാൻഡ് ബോൾ ഉണ്ടോ എന്നുള്ളത് നിങ്ങൾക്ക് പരിശോധിക്കാം.

മുഖ്യ റഫറിയായ മെയ്സോയുടെ മറുപടി ഇങ്ങനെയാണ്:ഞാൻ അത് പരിശോധിക്കാൻ പോകുന്നു.. പെർഫെക്റ്റ്..റയൽ മാഡ്രിഡ് താരം ഗോളടിക്കാൻ ശ്രമിക്കുന്നു, പക്ഷേ അത് കൃത്യമായി അൽമേരിയ ഡിഫൻഡറുടെ കൈകളിൽ തട്ടുന്നുണ്ട്.അതുകൊണ്ടുതന്നെ കാർഡ് ഇല്ലാതെ ഞാൻ പെനാൽറ്റി നൽകാൻ പോവുകയാണ്.

ഇതായിരുന്നു ആദ്യത്തെ സംഭാഷണം.വിനീഷ്യസ് ജൂനിയർ നേടിയ ഗോളിലെ രണ്ടാമത്തെ സംഭാഷണം നമുക്കൊന്നു നോക്കാം.VAR റഫറി മുഖ്യ റഫറിയോട് പറയുന്നത് ഇങ്ങനെയാണ്.

ഞാൻ ഓൺഫീൽഡ് റിവ്യൂ നിങ്ങൾക്ക് റെക്കമെന്റ് ചെയ്യുന്നു. അത് ഹാൻഡ് ബോൾ ആണോ അല്ലയോ എന്നുള്ളത് നിങ്ങൾക്ക് പരിശോധിക്കാം. ബോൾ അദ്ദേഹത്തിന്റെ റൈറ്റ് ഷോൾഡറിലാണ് ഹിറ്റ് ചെയ്യുന്നത്. ഇനി അവിടെ ഫൗൾ സംഭവിച്ചിട്ടുണ്ടോ എന്നുള്ളത് നിങ്ങൾക്ക് പരിശോധിക്കാം.

മുഖ്യ റഫറിയുടെ മറുപടി ഇങ്ങനെയാണ്:നിങ്ങളോട് ഞാൻ യോജിക്കുന്നു. ബോൾ ഷോൾഡറിലാണ് ഇടിക്കുന്നത്. ഒരു ഫ്രെയിം കൂടി എനിക്ക് നൽകൂ. പെർഫെക്റ്റ്..അത് കൃത്യമായി ഷോൾഡർ തന്നെയാണ്.. അതൊരു ഗോൾ തന്നെയാണ്.. ഞാൻ ഗോൾ നൽകാൻ പോവുകയാണ് “ഇതാണ് മുഖ്യ റഫറി പറഞ്ഞിട്ടുള്ളത്.

അതായത് ആദ്യത്തേത് ക്ലിയർ ഹാൻഡ് ബോളും രണ്ടാമത്തേത് ക്ലിയർ ഗോളുമാണ് എന്നാണ് VAR പരിശോധിച്ച ശേഷം റഫറി എടുത്ത തീരുമാനങ്ങൾ.ഈ തീരുമാനങ്ങൾ എടുക്കുന്നതിൽ അദ്ദേഹത്തിന് യാതൊരുവിധ സംശയങ്ങളും ഉണ്ടായിട്ടില്ല എന്നുള്ളത് തന്നെയാണ് ഈ സംഭാഷണത്തിൽ നിന്നും വ്യക്തമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *