വിനീഷ്യസിനോളം പീഡനങ്ങൾ അനുഭവിച്ച മറ്റൊരു താരമില്ല : പിന്തുണയുമായി ആഞ്ചലോട്ടി

ഈ സീസണിലും പതിവുപോലെ മികച്ച പ്രകടനമാണ് റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർതാരമായ വിനീഷ്യസ് ജൂനിയർ പുറത്തെടുക്കുന്നത്.പക്ഷേ അദ്ദേഹം പലപ്പോഴും വിവാദങ്ങളിൽ അകപ്പെടാറുണ്ട്. താരത്തിന്റെ ആറ്റിറ്റ്യൂഡ് മാറ്റണമെന്ന ആവശ്യം ഫുട്ബോൾ ആരാധകർക്കിടയിൽ നിന്നും വളരെ ശക്തമാണ്. എന്നാൽ വളരെ മോശമായ രീതിയിൽ റേസിസം നേരിടേണ്ടിവരുന്ന ഒരു വ്യക്തി കൂടിയാണ് വിനീഷ്യസ് ജൂനിയർ. അതിനെതിരെ എപ്പോഴും പോരാടാൻ ഈ താരം ശ്രദ്ധിക്കാറുണ്ട്.

കഴിഞ്ഞ മത്സരത്തിൽ വിനീഷ്യസിന്റെ ഭാഗത്ത് നിന്നും മോശമായ പെരുമാറ്റം ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ കാർലോ ആഞ്ചലോട്ടി വിനീഷ്യസിനെ നിനക്ക് നിർത്തണമെന്ന് വിമർശകർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആഞ്ചലോട്ടി താരത്തെ പിന്തുണക്കുകയാണ് ചെയ്തിട്ടുള്ളത്.വിനീഷ്യസിനോളം പീഡനങ്ങൾ അനുഭവിച്ച മറ്റൊരു താരവും ഫുട്ബോൾ ലോകത്തില്ല എന്നാണ് റയൽ മാഡ്രിഡ് പരിശീലകൻ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.

“വിനീഷ്യസിന്റെ കാര്യത്തിലേക്ക് വന്നാൽ, ഞാൻ അദ്ദേഹത്തിന്റെ മുൻപത്തെ ചരിത്രങ്ങളും സ്ഥിതി വിവരങ്ങളും നോക്കിയിരുന്നു.വിനീഷ്യസിനോളം പീഡനങ്ങൾ അനുഭവിച്ച മറ്റൊരു താരവും ഫുട്ബോൾ ലോകത്തില്ല.എല്ലാവരും അവനെ ഉപദ്രവിക്കുന്നു. അവൻ എന്താണ് ചെയ്യേണ്ടത്?അവനെതിരെയുള്ള നിങ്ങളുടെ മനോഭാവമാണ് ആദ്യം മാറേണ്ടത്. വളരെയധികം പ്രതിഭയുള്ള ഒരു താരമാണ് വിനി. ഇത്തരത്തിലുള്ള ഒരു താരം ഇങ്ങനെ കഷ്ടപ്പെടുന്നത് ഞാൻ മുൻപ് കണ്ടിട്ടില്ല.വല്ലേകാസിൽ അവന്റെ തലയിൽ എതിർ താരം ഇടിച്ചിട്ടുണ്ട്.അതിന് ഒരു യെല്ലോ കാർഡ് പോലും നൽകിയില്ല. ഇപ്പോൾ ലീപ്സിഗിന്റെ പേരിൽ എല്ലാവരും അദ്ദേഹത്തെ പുറത്താക്കാൻ ആവശ്യപ്പെടുന്നു ” ഇതാണ് കാർലോ ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്

കഴിഞ്ഞ ലീപ്സിഗിനെതിരെയുള്ള മത്സരത്തിൽ ഈ ബ്രസീലിയൻ താരം എതിർ താരത്തോട് മോശമായി പെരുമാറിയിരുന്നു. പക്ഷേ വിനീഷ്യസിന് കേൾക്കേണ്ടിവരുന്ന മോശമായ പെരുമാറ്റങ്ങൾ ഒന്നും തന്നെ നിങ്ങൾ കാണുന്നില്ല എന്നാണ് മാഡ്രിഡ് പരിശീലകൻ ആരോപിച്ചിരിക്കുന്നത്.ഇന്ന് ലാലിഗയിൽ നടക്കുന്ന മത്സരത്തിൽ റയൽ മാഡ്രിഡ് ഇറങ്ങുന്നുണ്ട്.ഇന്ന് ഇന്ത്യൻ സമയം രാത്രി 11 മണിക്ക് നടക്കുന്ന മത്സരത്തിൽ സെൽറ്റ വിഗോയാണ് റയലിന്റെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *