വിനീഷ്യസിനെതിരെ വംശീയാധിക്ഷേപം നടത്തി ബാഴ്സ ആരാധകർ, അന്വേഷണം പ്രഖ്യാപിച്ച് ലാലിഗ,സ്റ്റേറ്റ്മെന്റുമായി ബാഴ്സ!

ഇന്നലെ ലാലിഗയിൽ നടന്ന എൽ ക്ലാസിക്കോ പോരാട്ടത്തിൽ വിജയം നേടാൻ റയൽ മാഡ്രിഡിന് സാധിച്ചിരുന്നു.ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡ് വിജയിച്ചിരുന്നത്. സൂപ്പർ താരം ജൂഡ് ബെല്ലിങ്ങ്ഹാമിന്റെ ഇരട്ട ഗോളുകളാണ് റയലിന് ഈ മത്സരത്തിൽ വിജയം സമ്മാനിച്ചത്. ബാഴ്സയുടെ മൈതാനത്ത് വെച്ചുകൊണ്ടായിരുന്നു ഈ മത്സരം നടന്നിരുന്നത്.

ഈ മത്സരത്തിനിടെ റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർതാരമായ വിനീഷ്യസ് ജൂനിയർക്ക് വംശീയമായ അധിക്ഷേപങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ബാഴ്സ ആരാധകരാണ് ഈ താരത്തെ വംശിയാധിക്ഷേപം നടത്തിയിട്ടുള്ളത്.വിനീഷ്യസിന് നേരെ ബാഴ്സ ആരാധകർ വാഴപ്പഴം എറിയുകയായിരുന്നു. ഇത് വലിയ വിവാദമായിട്ടുണ്ട് എന്നുള്ളത് മാത്രമല്ല ലാലിഗ ഉടൻതന്നെ ഇക്കാര്യത്തിൽ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

” മത്സരത്തിൽ വംശീയപരമായ അധിക്ഷേപങ്ങൾ നടത്തിയ വ്യക്തികളെ കണ്ടെത്താൻ വേണ്ടി ലാലിഗ ഇപ്പോൾ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. തീർച്ചയായും ഈ വിഷയത്തിൽ ഉചിതമായ നടപടികൾ ഞങ്ങൾ കൈക്കൊള്ളും.ബാഴ്സലോണയുമായി സഹകരിച്ചു കൊണ്ടാണ് ഞങ്ങൾ ഈ ഇൻവെസ്റ്റിഗേഷൻ നടത്തുന്നത് ” ഇതാണ് ലാലിഗ ഒഫീഷ്യൽ സ്റ്റേറ്റ്മെന്റിൽ പറഞ്ഞിട്ടുള്ളത്. അതേസമയം ബാഴ്സയും ഒരു ചെറിയ സ്റ്റേറ്റ്മെന്റ് ഇറക്കിയിട്ടുണ്ട്.അവരുടെ പ്രസ്താവന ഇങ്ങനെയാണ്.

” ഫുട്ബോളിന്റെ മൂല്യങ്ങളെ എപ്പോഴും ഡിഫൻഡ് ചെയ്യുന്നവരാണ് എഫ്സി ബാഴ്സലോണ. എതിരാളികളെ ഞങ്ങൾ എപ്പോഴും ബഹുമാനിക്കാറുണ്ട്.ഇന്ന് റയൽ മാഡ്രിഡിനെതിരെ നടന്ന മത്സരത്തിനിടയിൽ സംഭവിച്ച വംശീയ അധിക്ഷേപങ്ങളെ കുറിച്ച് ഞങ്ങൾ അന്വേഷണം നടത്തും ” ഇതായിരുന്നു ബാഴ്സ സ്റ്റേറ്റ്മെന്റിൽ ഇറക്കിയിരുന്നത്.

നേരത്തെ നിരവധിതവണ വംശീയമായ അധിക്ഷേപങ്ങൾക്ക് ഇരയാകേണ്ടി വന്ന താരമാണ് വിനീഷ്യസ്.സെവിയ്യ ആരാധകരിൽ വിനീഷ്യസിനെ കുരങ്ങൻ എന്ന് വിളിച്ച് അധിക്ഷേപിച്ചിരുന്നു.സമാനമായ അധിക്ഷേപങ്ങൾ തന്നെയാണ് ബാഴ്സ ആരാധകരിൽ നിന്നും ഉണ്ടായത് എന്നാണ് ആരോപണങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *