വിനീഷ്യസിനെതിരെയുള്ള വംശീയാധിക്ഷേപം, ഒഫീഷ്യൽ സ്റ്റേറ്റ്മെന്റ് ഇറക്കി റയൽ മാഡ്രിഡ്!
കഴിഞ്ഞ ദിവസമായിരുന്നു സ്പാനിഷ് ഏജൻസ് അസോസിയേഷന്റെ പ്രസിഡന്റായ പെഡ്രോ ബ്രാവോ ഒരു റേസിസ്റ്റ് പരാമർശം നടത്തിയത്. റയലിന്റെ ബ്രസീലിയൻ സൂപ്പർതാരം വിനീഷ്യസ് ജൂനിയർക്കെതിരെയായിരുന്നു ഇത്.വിനീഷ്യസ് ജൂനിയറോട് ഗോൾ നേടിയതിനു ശേഷമുള്ള ഡാൻസ് സെലിബ്രേഷൻ അവസാനിപ്പിക്കാൻ ഇദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. നിങ്ങളുടെ കുരങ്ങുകളി ബ്രസീലിൽ മതി, സ്പെയിനിൽ വേണ്ട എന്നായിരുന്നു ഇദ്ദേഹത്തിന്റെ വിവാദ പരാമർശം.
ഇപ്പോഴിതാ ഇതിനെതിരെ വിനീഷ്യസിന്റെ ക്ലബ്ബായ റയൽ മാഡ്രിഡ് തന്നെ ഒരു ഒഫീഷ്യൽ സ്റ്റേറ്റ്മെന്റ് ഇറക്കിയിട്ടുണ്ട്. ഫുട്ബോളിലെ റേസിസത്തിനെ കടുത്ത രീതിയിൽ എതിർത്ത റയൽ മാഡ്രിഡ് വിനീഷ്യസിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല ഈ വംശയാധിക്ഷേപം നടത്തിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നുള്ള കാര്യവും റയൽ മാഡ്രിഡ് ഇപ്പോൾ അറിയിച്ചിട്ടുണ്ട്.റയലിന്റെ ഒഫീഷ്യൽ സ്റ്റേറ്റ്മെന്റ് ഇങ്ങനെയാണ്.
Official Announcement.#RealMadrid
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) September 16, 2022
” ഫുട്ബോളിലും കായികത്തിലും പൊതുജീവിതത്തിലുമുള്ള എല്ലാ തരം വംശീയാധിക്ഷേപങ്ങളെയും വിദ്വേഷപരവുമായ ഭാഷയെയും പെരുമാറ്റത്തെയും റയൽ മാഡ്രിഡ് ശക്തമായി അപലപിക്കുന്നു. കഴിഞ്ഞ കുറച്ചു മണിക്കൂറുകൾക്കിടെ ഞങ്ങളുടെ താരമായ വിനീഷ്യസ് ജൂനിയർക്ക് നേരിടേണ്ടി പരാമർശങ്ങൾ തീർത്തും നിർഭാഗ്യകരവും ഖേദകരവുമാണ്. ഈ സമയത്ത് ഞങ്ങൾ വിനീഷ്യസ് ജൂനിയർക്ക് സ്നേഹവും പിന്തുണയും പ്രഖ്യാപിക്കുന്നു. ഫുട്ബോളിനെ സന്തോഷത്തോട് കൂടിയും ബഹുമാനത്തോടുകൂടിയും സമീപിക്കുന്ന ഒരു താരമാണ് വിനീഷ്യസ്. ഫുട്ബോൾ എന്നുള്ളത് ലോകത്തിലെ ഏറ്റവും വലിയ കായിക വിനോദങ്ങളിൽ ഒന്നാണ്. അതുകൊണ്ടുതന്നെ അത് എപ്പോഴും മൂല്യങ്ങളുടെ കാര്യത്തിലും സഹവർത്തിത്വത്തിന്റെ കാര്യത്തിലും മാതൃകയാകണം. ഞങ്ങളുടെ താരത്തോട് വംശിയാധിക്ഷേപം നടത്തിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ വേണ്ടി ഞങ്ങൾ ഞങ്ങളുടെ നിയമ വിദഗ്ധർക്ക് നിർദ്ദേശം നൽകി കഴിഞ്ഞിട്ടുണ്ട് ” ഇതാണ് റയൽ മാഡ്രിഡിന്റെ ഒഫീഷ്യൽ സ്റ്റേറ്റ്മെന്റിൽ പറയുന്നത്.
ഏതായാലും ഫുട്ബോൾ ലോകം ഒന്നടങ്കം ഇപ്പോൾ വിനീഷ്യസിന് പിന്തുണ അറിയിച്ചിട്ടുണ്ട്. മാത്രമല്ല തന്റെ ഡാൻസ് സെലിബ്രേഷൻ ഇനിയും തുടരുമെന്നുള്ള കാര്യത്തിൽ വിനീഷ്യസ് ജൂനിയർ ആരാധകർക്ക് ഉറപ്പു നൽകുകയും ചെയ്തിട്ടുണ്ട്.