വിനീഷ്യസിനെതിരെയുള്ള അധിക്ഷേപം,റഫറിക്കെതിരെ പരാതി നൽകി റയൽ മാഡ്രിഡ്!

ലാലിഗയിൽ നടന്ന അവസാന മത്സരത്തിൽ തകർപ്പൻ വിജയമാണ് റയൽ മാഡ്രിഡ് സ്വന്തമാക്കിയിട്ടുള്ളത്. രണ്ടിനെതിരെ നാല് ഗോളുകൾക്കായിരുന്നു ഒസാസുനയെ പരാജയപ്പെടുത്തിയിട്ടുള്ളത്. മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ വിനീഷ്യസ് ജൂനിയർക്ക് സാധിച്ചിരുന്നു. രണ്ട് ഗോളുകൾ അദ്ദേഹം നേടിയിരുന്നു. മൂന്ന് അസിസ്റ്റുകൾ നേടി ഫെഡ വാൽവെർദെയും മത്സരത്തിൽ തിളങ്ങിയിരുന്നു.

എന്നാൽ ഈ മത്സരത്തിനിടയിലും വിനീഷ്യസിന് വംശീയമായ അധിക്ഷേപങ്ങളും മറ്റുള്ള പരിഹാസങ്ങളും ഏൽക്കേണ്ടി വന്നിരുന്നു.ഒസാസുന ആരാധകർ ഒന്നിച്ച് വിനിക്കെതിരെ ചാന്റ് മുഴക്കുകയായിരുന്നു.വിനീഷ്യസ് മരിക്കട്ടെ എന്നായിരുന്നു ആ ചാന്റ്.ഇത് പിന്നീട് വലിയ വിവാദമായി. എന്നാൽ മത്സരത്തിലെ റഫറിയായ യുവാൻ മാർട്ടിനെസ് ഇത് കണ്ടില്ലെന്ന് നടിച്ചിട്ടുണ്ട്. അതായത് വിനീഷ്യസിന് ലഭിക്കേണ്ടിവരുന്ന അധിക്ഷേപങ്ങൾ റയൽ താരമായ ഡാനി കാർവഹൽ റഫറിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

പക്ഷേ റഫറി ഇത് പരിഗണിച്ചിട്ടില്ല. മത്സര ശേഷം അദ്ദേഹം തയ്യാറാക്കിയ റിപ്പോർട്ടിൽ ഇതേക്കുറിച്ച് പരാമർശിച്ചിട്ടില്ല.വിനിക്ക് എതിർ ആരാധകരിൽ നിന്നും നേരിടേണ്ടി വന്ന അധിക്ഷേപങ്ങൾ അദ്ദേഹം ലാലിഗക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല. പക്ഷേ ഇക്കാര്യത്തിൽ റയൽ മാഡ്രിഡ് ഒരു പരാതി നൽകിയിട്ടുണ്ട്.വിനിക്ക് നേരിടേണ്ടിവന്ന അധിക്ഷേപങ്ങൾ കണ്ടില്ലെന്ന് നടിച്ച റഫറിക്കെതിരെ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷനാണ് റയൽ മാഡ്രിഡ് ഇപ്പോൾ പരാതി നൽകിയിട്ടുള്ളത്.അവർ ഒഫീഷ്യൽ സ്റ്റേറ്റ്മെന്റ് ഇറക്കുകയും ചെയ്തിട്ടുണ്ട്.

മാത്രമല്ല വിനിക്ക് നേരിടേണ്ടിവന്ന മറ്റുള്ള വംശീയമായ അധിക്ഷേപങ്ങളിലും റയൽ മാഡ്രിഡ് പരാതികൾ നൽകിയിട്ടുണ്ട്. അതായത് വിനീഷ്യസ് മരിക്കട്ടെ എന്നുള്ള ചാന്റ് നാപോളിക്കെതിരെയുള്ള മത്സരത്തിനിടയിൽ ബാഴ്സലോണ ആരാധകരിൽ ഒരു കൂട്ടം ആരാധകർ മുഴക്കിയിരുന്നു. കൂടാതെ ഇന്റർ മിലാനെതിരെയുള്ള മത്സരത്തിന് മുന്നോടിയായി അത്ലറ്റിക്കോ മാഡ്രിഡ് ആരാധകർ വിനീഷ്യസ് ചിമ്പാൻസിയാണ് എന്ന് ചാന്റ് ചെയ്തിരുന്നു. ഇക്കാര്യത്തിലൊക്കെ റയൽ മാഡ്രിഡ് തങ്ങളുടെ പരാതികൾ അറിയിച്ചിട്ടുണ്ട്. ഏതായാലും വംശീയമായ അധിക്ഷേപങ്ങൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കാൻ ഫിഫ ഉൾപ്പെടെയുള്ളവർ തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *