വിനിയുടെ ചാരിറ്റി ഓക്ഷൻ,എംബപ്പേയുടെ ജേഴ്‌സി മറന്ന് വെച്ച് കമവിങ്ക

ബ്രസീലിയൻ സൂപ്പർ താരമായ വിനീഷ്യസ് ജൂനിയർ ഒരു ചാരിറ്റി ഫൗണ്ടേഷൻ നിർമ്മിച്ചിരുന്നു. നിർധനരായ കുട്ടികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ ചാരിറ്റി ഫൗണ്ടേഷൻ നിലകൊള്ളുന്നത്. പാവപ്പെട്ട കുട്ടികൾക്ക് വിദ്യാഭ്യാസവും അതുപോലെതന്നെ സാമ്പത്തിക സഹായവും വിനീഷ്യസ് ജൂനിയർ തന്റെ ഇൻസ്റ്റിറ്റ്യൂട്ട് വഴി നൽകുന്നുണ്ട്. അതുകൊണ്ടുതന്നെ താരത്തിന് ഫ്രാൻസ് ഫുട്ബോൾ മാഗസിന്‍റെ സോക്രട്ടീസ് അവാർഡ് ലഭിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം ഈ ഫൗണ്ടേഷന്റെ കീഴിൽ ഒരു ഓക്ഷൻ സംഘടിപ്പിച്ചിരുന്നു. ഈ ഫൗണ്ടേഷന് വേണ്ടി ഫണ്ട് റൈസ് ചെയ്യുക എന്ന ഉദ്ദേശത്തോടുകൂടിയായിരുന്നു ലേലം സംഘടിപ്പിച്ചിരുന്നത്.റയൽ മാഡ്രിഡിന്റെ സൂപ്പർ താരങ്ങൾ എല്ലാവരും ഇതിന്റെ ഭാഗമായിട്ടുണ്ട്.കിലിയൻ എംബപ്പേ താൻ സൈൻ ചെയ്ത ഒരു ജേഴ്‌സി ഈ ലേലത്തിന് നൽകിയിരുന്നു. അതുപോലെതന്നെ യുവേഫ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ താൻ അണിഞ്ഞ ബൂട്ട് ജൂഡ് ബെല്ലിങ്ങ്ഹാം സൈൻ ചെയ്തുകൊണ്ട് ഈ ലേലത്തിലേക്ക് നൽകിയിരുന്നു. കൂടാതെ ലൂക്ക മോഡ്രിച്ചും താൻ സൈൻ ചെയ്ത ഒരു ജേഴ്‌സി ഇതിലേക്ക് നൽകിയിരുന്നു.

ഈ ലേലത്തിനിടെ രസകരമായ ഒരു സംഭവം വിനീഷ്യസ് ജൂനിയർ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അതായത് കിലിയൻ എംബപ്പേയുടെ ജേഴ്‌സി കമവിങ്കയുടെ കൈവശമാണ് ഉള്ളത്.അത് അദ്ദേഹം ഫ്രാൻസിലെ തന്റെ വീട്ടിൽ മറന്നു വെച്ചു പോന്നിട്ടുണ്ട്. ഇക്കാര്യം വിനീഷ്യസ് ജൂനിയർ തന്നെയാണ് ഈ പരിപാടിയിൽ പറഞ്ഞിട്ടുള്ളത്.കമവിങ്ക വീട്ടിൽ മറന്നു വെച്ചതുകൊണ്ട് തന്നെ അത് ലേലം ചെയ്യാൻ സാധിച്ചിട്ടില്ല.

അതേസമയം റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർതാരമായ എഡർ മിലിറ്റാവോ ഈ ലേലത്തിൽ പങ്കെടുത്തിട്ടുണ്ട്.ഒരു ഡോൾ അഥവാ ഒരു പാവക്കുട്ടി വലിയ തുകക്ക് അദ്ദേഹം വാങ്ങുകയും ചെയ്തിട്ടുണ്ട്.35000 യൂറോയാണ് മിലിറ്റാവോ ആ പാവക്കുട്ടിക്ക് വേണ്ടി നൽകിയിട്ടുള്ളത്. ഏതായാലും ഈ ലേലത്തിലൂടെ വലിയ ഒരു തുക തന്നെ തന്റെ ചാരിറ്റി ഫൗണ്ടേഷന് വേണ്ടി സമാഹരിക്കാൻ വിനീഷ്യസ് ജൂനിയർക്ക് സാധിച്ചു എന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!