വിനിക്കെതിരെയുള്ള വംശയാധിക്ഷേപം,അത്ലറ്റിക്കോ ആരാധകർക്ക് പണി കിട്ടിയേക്കും, ലാലിഗ കോടതിയിലേക്ക്!

കഴിഞ്ഞ കോപ ഡെൽ റേ മത്സരത്തിൽ റയൽ മാഡ്രിഡിനെ പരാജയപ്പെടുത്താൻ അത്ലറ്റിക്കോ മാഡ്രിഡിന് സാധിച്ചിരുന്നു. രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു അത്ലറ്റിക്കോ മാഡ്രിഡ് വിജയിച്ചിരുന്നത്. ഇതോടുകൂടി റയൽ കോപ്പ ഡെൽ റേയിൽ നിന്നും പുറത്താവുകയും ചെയ്തു.ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ സെവിയ്യയെയാണ് അത്ലറ്റിക്കോ മാഡ്രിഡ് നേരിടുക.

എന്നാൽ മത്സരവുമായി ബന്ധപ്പെട്ടുകൊണ്ട് ഒരു വിവാദ സംഭവം നടന്നിട്ടുണ്ട്. അതായത് അത്ലറ്റിക്കോ മാഡ്രിഡ് ആരാധകർ ഒരിക്കൽ കൂടി ബ്രസീലിയൻ സൂപ്പർ താരമായ വിനീഷ്യസ് ജൂനിയർക്കെതിരെ വംശീയമായ അധിക്ഷേപം നടത്തിയിട്ടുണ്ട്.അത്ലറ്റിക്കോ ആരാധകർ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്ന സമയത്താണ് കൂട്ടമായി കൊണ്ട് വംശീയമായ അധിക്ഷേപം നടത്തിയിട്ടുള്ളത്.വിനീഷ്യസ്.. നീയൊരു കുരങ്ങനാണ് എന്നായിരുന്നു അത്ലറ്റിക്കോ ആരാധകർ ഒരുമിച്ച് പാടിയിരുന്നത്.

ഇത് വലിയ വിവാദമായിട്ടുണ്ട്. ഇക്കാര്യത്തിൽ നടപടി എടുക്കാൻ ലാലിഗ തന്നെ തീരുമാനച്ചിട്ടുണ്ട്. അതായത് ലാലിഗ തന്നെ കോടതിയിൽ അത്ലറ്റിക്കോ ആരാധകർക്കെതിരെ കേസ് ഫയൽ ചെയ്യും. ഇത് അത്ലറ്റിക്കോ ആരാധകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. കാരണം കോടതി വിധിക്കുന്ന ശിക്ഷ അവർ ഏറ്റുവാങ്ങേണ്ടി വരും. പ്രമുഖ മാധ്യമമായ ESPN ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

പലതവണ ലാലിഗയിൽ വച്ചുകൊണ്ട് വംശീയമായ അധിക്ഷേപങ്ങൾക്ക് ഇരയാവേണ്ടി വന്നിട്ടുള്ള താരമാണ് വിനീഷ്യസ് ജൂനിയർ. ലാലിഗയിൽ റേസിസം നോർമലാണെന്ന് വിനീഷ്യസ് ആരോപിച്ചിരുന്നു.ഇത് സ്പാനിഷ് ഫുട്ബോളിന്റെ പ്രതിച്ഛായക്ക് കോട്ടം തട്ടിച്ചിരുന്നു. വരുന്ന മാർച്ച് മാസത്തിൽ സാന്റിയാഗോ ബെർണാബുവിൽ വെച്ച് കൊണ്ട് റയൽ മാഡ്രിഡും സ്പെയിനും തമ്മിൽ ഏറ്റുമുട്ടുന്നുണ്ട്.റേസിസത്തിനെതിരെയുള്ള പോരാട്ടം എന്നാണ് ഈ സൗഹൃദ മത്സരം ഇപ്പോൾ അറിയപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *