വിദാലും മെസ്സിയും തന്നെ താരങ്ങൾ, ഇന്നലത്തെ പ്ലയെർ റേറ്റിംഗ് അറിയാം
ലാലിഗയിൽ ഇന്നലെ നടന്ന മുപ്പത്തിയാറാം റൗണ്ട് പോരാട്ടത്തിൽ റയൽ വല്ലഡോലിഡിനെ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബാഴ്സ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ പതിനഞ്ചാം മിനിറ്റിൽ മെസ്സിയുടെ പാസിൽ നിന്നാണ് ആർതുറോ വിദാൽ ബാഴ്‌സയുടെ വിജയഗോൾ നേടിയത്. എന്നാൽ പിന്നീട് അങ്ങോട്ട് ഗോൾ കണ്ടെത്താൻ ബാഴ്സക്ക് കഴിഞ്ഞില്ല. ഇതോടെ തുടർച്ചയായ രണ്ടാം മത്സരത്തിലും ഒരു ഗോൾ വിജയവുമായി ബാഴ്സ തൃപ്തിപ്പെടുകയായിരുന്നു. ഇതിനാൽ തന്നെ ഇന്നലത്തെ മത്സരത്തിൽ ഗോൾ നേടിയ വിദാൽ തന്നെയാണ് ഏറ്റവും കൂടുതൽ റേറ്റിംഗിന് അർഹനായ താരം. മത്സരത്തിന്റെ വിധി നിർണയിച്ച ഗോൾ കണ്ടെത്തിയ വിദാലിന് ഹൂ സ്‌കോർഡ് ഡോട്ട് കോം നൽകിയ റേറ്റിംഗ് 8.4 ആണ്. പ്രതിരോധത്തിൽ മികച്ചു നിന്ന പിക്വേയാണ് രണ്ടാമത്. 8.1 ആണ് താരത്തിന്റെ റേറ്റിംഗ്. അതേ സമയം ഗോളിന് വഴിയൊരുക്കിയ മെസ്സിയാണ് മൂന്നാം സ്ഥാനത്ത്. 7.8 ആണ് മെസ്സിയുടെ റേറ്റിംഗ്. കൂടാതെ ഇന്നലെ മികച്ച പ്രകടനം കാഴ്ച്ചവെച്ച് ബാഴ്സയുടെ വിജയത്തിൽ ചെറുതല്ലാത്ത പങ്കുവഹിച്ച ഗോൾകീപ്പർ ടെർസ്റ്റീഗന് 7.7 ആണ് റേറ്റിംഗ്. ബാഴ്‌സ ടീമിന് 7.01 റേറ്റിംഗ് ലഭിച്ചപ്പോൾ മറുഭാഗത്തുള്ള വല്ലഡോലിഡിന് 6.40 ആണ് റേറ്റിംഗ് ലഭിച്ചത്. ബാഴ്‌സ താരങ്ങളുടെ പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.
Number 1 goalscorer
— FC Barcelona (@FCBarcelona) July 12, 2020
Number 1 assist provider
Number 1 goathttps://t.co/KLvliU4kfO
എഫ്സി ബാഴ്സലോണ : 7.01
മെസ്സി : 7.8
ഗ്രീസ്‌മാൻ : 6.0
വിദാൽ : 8.4
പ്യുഗ് : 6.8
ബുസ്കറ്റ്‌സ് : 7.0
റോബർട്ടോ : 7.1
ആൽബ : 7.0
ലെങ്ലെറ്റ് : 6.6
പിക്വേ : 8.0
സെമെടോ : 7.5
ടെർസ്റ്റീഗൻ : 7.7
അരാജോ : 6.6 – സബ്
സുവാരസ് : 5.8 -സബ്
ഫിർപ്പോ : 6.2 -സബ്
റാക്കിറ്റിച് : 6.5 -സബ്