വലയും മനവും നിറച്ച് ഗ്രീസ്‌മാനും മെസ്സിയും ആൽബയും, ബാഴ്സയുടെ പ്ലയെർ റേറ്റിംഗ് ഇങ്ങനെ!

ആവേശകരവും അത്ഭുതകരവുമായ ഒരു തിരിച്ചു വരവാണ് ഇന്നലത്തെ മത്സരത്തിൽ ബാഴ്സ നടത്തിയത്. മത്സരത്തിന്റെ നിശ്ചിത സമയം അവസാനിക്കാൻ രണ്ടു മിനുട്ട് മാത്രം ബാക്കി നിൽക്കെ രണ്ട് ഗോളിന് പിറകിൽ നിന്ന ബാഴ്സ വീരോചിത തിരിച്ചു വരവാണ് നടത്തിയത്. ഒടുവിൽ അധികസമയവും കടന്ന് മത്സരമവസാനിക്കുമ്പോൾ ഗ്രനാഡയുടെ വലയിൽ അഞ്ച് ഗോളുകൾ. അതിൽ നാലെണ്ണത്തിലും പങ്ക് വഹിച്ച് ഗ്രീസ്‌മാൻ. ഉജ്ജ്വലപ്രകടനവുമായി ജോർദി ആൽബയും മെസ്സിയും. ഒരു സംഭവബഹുലമായ മത്സരം തന്നെയാണ് ഇന്നലത്തെ കോപ്പ ഡെൽ റേ ക്വാർട്ടറിൽ കാണാൻ സാധിച്ചത്. ഒടുവിൽ മിന്നും വിജയവുമായി ബാഴ്സ സെമിയിലും. ഇന്നലത്തെ മത്സരത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയത് ഗ്രീസ്‌മാൻ തന്നെയാണ്. പിറകിൽ മെസ്സിയും ജോർദി ആൽബയുമുണ്ട്. ഇന്നലത്തെ മത്സരത്തിലെ ബാഴ്സ താരങ്ങളുടെ പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.

എഫ്സി ബാഴ്സലോണ : 7.3
മെസ്സി : 9.5
ഗ്രീസ്‌മാൻ : 9.6
ട്രിൻക്കാവോ : 7.5
ഡിജോങ് : 8.0
ബുസ്ക്കെറ്റ്സ് : 7.1
പെഡ്രി : 8.0
റോബെർട്ടോ : 6.2
അരൗഹോ : 7.2
ഉംറ്റിറ്റി : 5.3
ആൽബ : 9.4
ടെർസ്റ്റീഗൻ : 5.5
ഡെസ്റ്റ് : 6.9-സബ്
ബ്രൈത്വെയിറ്റ് : 6.4-സബ്
ഡെംബലെ : 7.3-സബ്
പുജ്‌ : 7.1-സബ്
ലെങ്ലെറ്റ്‌ : 6.1-സബ്

Leave a Reply

Your email address will not be published. Required fields are marked *