വമ്പൻ ടീമുകളോട് ജയിക്കാൻ ബാഴ്സക്കാവുന്നില്ല, കണക്കുകൾ ഇതാ!

ഇന്നലെ നടന്ന മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡിനോട് ഗോൾ രഹിത സമനിലയിൽ പിരിഞ്ഞതോടെ എഫ്സി ബാഴ്സലോണയുടെ കിരീട മോഹങ്ങൾക്ക് തിരിച്ചടിയേറ്റിരിക്കുകയാണ്. ഈ സീസണിലെ ബാഴ്സയുടെ മൊത്തം പ്രകടനം പരിശോധിച്ചാൽ ലാ ലിഗയിലും ചാമ്പ്യൻസ് ലീഗിലുമെല്ലാം ബിഗ് മാച്ചുകളിൽ അവർ വിജയിക്കാൻ പാടുപെടുന്നത് കാണാം.

ലാ ലിഗയിലും ചാമ്പ്യൻസ് ലീഗിലുമായി ഈ സീസണിൽ വമ്പൻ ടീമുകളോട് ഏറ്റുമുട്ടിയ 8 മത്സരങ്ങളിൽ ഒന്ന് മാത്രമാണ് ബാഴ്സ ജയിച്ചത്. കണക്കുകൾ ഇങ്ങനെ:


Barcelona 1-3 Real Madrid
Juventus 0-2 Barcelona
Atletico Madrid 1-0 Barcelona
Barcelona 0-3 Juventus
Barcelona 1-4 PSG
PSG 1-1 Barcelona
Real Madrid 2-1 Barcelona
Barcelona 0-0 Atletico madrid

ഇത്തവണത്തെ രണ്ട് എൽ ക്ലാസിക്കോ മത്സരങ്ങളിലും പരാജയപ്പെട്ട ബാഴ്സ, അത്ലറ്റിക്കോയോടുള്ള ആദ്യ മത്സരം പരാജയപ്പെട്ടപ്പോൾ രണ്ടാം മത്സരത്തിൽ സമനില കൊണ്ട് തൃപ്തിപ്പെട്ടു. ചാമ്പ്യൻസ് ലീഗ് പ്രീ ക്വോർട്ടറിൽ PSGയോട് ആദ്യപാദത്തിൽ ക്യാമ്പ് നൗവിൽ വെച്ച് തകർന്നടിഞ്ഞ അവർ രണ്ടാം പാദത്തിൽ സമനില പിടിച്ചു. UCL ഗ്രൂപ്പ് സ്റ്റേജിൽ യുവെൻ്റസിനെ ടൂറിനിൽ വീഴ്ത്തിയെങ്കിലും സ്വന്തം മൈതാനത്ത് തോൽവിയായിരുന്നു ഫലം. ചുരുക്കത്തിൽ ഇത്തവണ ബാഴ്സ വമ്പൻ ടീമുകളോട് ഏറ്റുമുട്ടിയ 8 മത്സരങ്ങളിൽ ഒന്ന് മാത്രമാണ് വിജയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *