ലൗറ്ററോ ബാഴ്സയിലേക്ക് തന്നെ, ഇന്ററുമായി ബാഴ്സ ധാരണയിലെത്തി

ഇന്റർമിലാൻ സൂപ്പർ സ്ട്രൈക്കെർ ലൗറ്ററോ മാർട്ടിനെസ് ബാഴ്സയിലേക്ക് തന്നെ. ഇന്റർമിലാനുമായി ബാഴ്സ കരാറിലെത്തിയതായി പ്രമുഖ മാധ്യമമായ സ്പോർട്ട് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നു. ഈ മാസം തന്നെ കരാർ ഉറപ്പിക്കുമെന്നും എന്നാൽ ഔദ്യോഗികമായി പ്രഖ്യാപിക്കാൻ വൈകുമെന്നുമാണ് സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പറയുന്നത്. 111 മില്യൺ യുറോക്കാണ് താരം ബാഴ്സയിലേക്കെത്തുന്നത്. എന്നാൽ ഒന്നോ രണ്ടോ താരങ്ങളെയും ബാക്കി പണമായും ആണ് ബാഴ്സ ഇന്റർമിലാന് നൽകാൻ ഉദ്ദേശിക്കുന്നത്.

അറുപത് മില്യണും രണ്ടു താരങ്ങളെയുമായിരിക്കും ബാഴ്സ ഇന്ററിന് കൈമാറുക. അതല്ലെങ്കിൽ തൊണ്ണൂറ് മില്യണും ഒരു താരത്തെയും ബാഴ്സ കൈമാറേണ്ടി വരും. ആർതുറോ വിദാലായിരിക്കും ബാഴ്സ കൈമാറാൻ പോവുന്ന ഒരു താരം എന്നാണ് റിപ്പോർട്ടുകൾ. ലൂയിസ് സുവാരസിന്റെ സ്ഥാനത്തേക്കാണ് ലൗറ്ററോ ബാഴ്സയിൽ എത്തുന്നത്. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം വൈകുമെന്നാണ് റിപ്പോർട്ടുകൾ. എന്തെന്നാൽ മിലാനിലേക്ക് യാത്ര ചെയ്യാനാവുന്നത് വരെ ഇക്കാര്യം ബാഴ്സ ഒഫീഷ്യൽ ആയി സ്ഥിരീകരിക്കുന്നതല്ല.

Leave a Reply

Your email address will not be published. Required fields are marked *