ലോ ചെൽസോയെ വേണമെന്ന് സാവി വാശിപിടിക്കാൻ കാരണമെന്ത്?

സ്പാനിഷ് വമ്പന്മാരായ എഫ്സി ബാഴ്സലോണക്ക് ഒരു സ്ഥിരതയാർന്ന പ്രകടനം ഈ സീസണിൽ പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. വിജയങ്ങൾ നേടുമ്പോഴും ഇടയ്ക്കിടെ പരാജയങ്ങൾ രുചിക്കേണ്ടി വരുന്നത് പരിശീലകനായ സാവിക്ക് വിമർശനങ്ങൾ ലഭിക്കാൻ കാരണമാവുന്നുണ്ട്. അതുകൊണ്ടുതന്നെ കൂടുതൽ മികച്ച രൂപത്തിലേക്ക് മാറാൻ സാവി ഉദ്ദേശിക്കുന്നുണ്ട്. വരുന്ന ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ചില താരങ്ങളെ ടീമിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ ബാഴ്സലോണ നടത്തിയേക്കും.

അതിലൊരു താരം അർജന്റൈൻ മധ്യനിരതാര ജിയോവാനി ലോ ചെൽസോയാണ്.സാവി ബാഴ്സയുടെ പരിശീലകനായ അന്നുമുതൽ ഇദ്ദേഹത്തെ കൊണ്ടുവരാൻ അവർ ശ്രമിക്കുന്നുണ്ട്. അതിനു മുന്നേയും ലോ ചെൽസോയിൽ താല്പര്യം പ്രകടിപ്പിച്ചിരുന്ന ക്ലബ്ബാണ് ബാഴ്സലോണ.എന്നാൽ ഇതുവരെ അദ്ദേഹത്തെ എത്തിക്കാൻ കഴിഞ്ഞിട്ടില്ല. പക്ഷേ ഇപ്പോൾ അദ്ദേഹത്തെ കൊണ്ടുവരണമെന്ന് സാവി ക്ലബ്ബിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രമുഖ അർജന്റൈൻ മാധ്യമമായ Tyc സ്പോർട്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.ഇതിനുള്ള ചില കാരണങ്ങളും അവർ കണ്ടെത്തിയിട്ടുണ്ട്. അതായത് ഗാവിയുടെ പരിക്ക് ബാഴ്സക്ക് വലിയ തിരിച്ചടിയാണ്.ഈ സീസണിൽ ഇനി താരം കളിക്കില്ല. ആ സ്ഥാനത്തേക്ക് ലോ ചെൽസോയെ കൊണ്ടുവരാനാണ് ബാഴ്സ ഉദ്ദേശിക്കുന്നത്. മാത്രമല്ല അർജന്റീന ദേശീയ ടീമിന്റെ സ്‌കലോനേറ്റ യുഗത്തിൽ ലയണൽ മെസ്സിക്ക് ശേഷം ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയ താരം ലോ സെൽസോയാണ്. കഴിഞ്ഞ ബ്രസീലിനെതിരെയുള്ള മത്സരത്തിൽ ലോ ചെൽസോ മികച്ച പ്രകടനം നടത്തുകയും അസിസ്റ്റ് നേടുകയും ചെയ്തിരുന്നു.

ഇതുകൊണ്ടൊക്കെ തന്നെയും സാവിക്ക് പ്രിയപ്പെട്ടവനാണ് ചെൽസോ.മാത്രമല്ല സ്പാനിഷ് ലീഗിൽ കളിച്ചു പരിചയവുമുണ്ട്. അതുകൊണ്ടുതന്നെ വരുന്ന ട്രാൻസ്ഫർ വിൻഡോയിൽ താരത്തിനു വേണ്ടിയുള്ള ശ്രമങ്ങൾ ബാഴ്സ നടത്തിയേക്കും. പക്ഷേ ടോട്ടൻഹാം അദ്ദേഹത്തെ വിട്ട് നൽകുമോ എന്നതാണ് കണ്ടറിയേണ്ടത്. കഴിഞ്ഞ സിറ്റിക്കെതിരെയുള്ള മത്സരത്തിൽ ലോ സെൽസോ ഗോൾ സ്വന്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *