ലോകത്തെ നമ്പർ വൺ ക്ലബ് ബാഴ്സയാണ് :കൂണ്ടെ
പുതിയ സീസണിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ എഫ്സി ബാഴ്സലോണയുള്ളത്.പ്രീ സീസണിൽ മികച്ച പ്രകടനം ബാഴ്സലോണ പുറത്തെടുത്തിട്ടുണ്ട്.മാത്രമല്ല തങ്ങളുടെ ആദ്യത്തെ സൈനിങ്ങ് അവർ ഇന്നലെ പൂർത്തിയാക്കുകയും ചെയ്തിരുന്നു. സ്പാനിഷ് സൂപ്പർ താരമായ ഡാനി ഒൽമോയെയാണ് ബാഴ്സലോണ കൊണ്ടുവന്നിട്ടുള്ളത്.നിക്കോ വില്യംസിന് വേണ്ടി അവർ ശ്രമിച്ചിരുന്നുവെങ്കിലും അത് ഫലം കണ്ടിട്ടില്ല. പകരം കിംഗ്സ്ലി കോമാനെ കൊണ്ടുവരുമെന്നുള്ള റൂമറുകളും സജീവമാണ്.
ഏതായാലും എഫ്സി ബാഴ്സലോണയുടെ ഫ്രഞ്ച് സൂപ്പർതാരമായ ഹൂൾസ് കൂണ്ടെ തന്റെ ക്ലബ്ബിനെ കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ലോകത്തെ നമ്പർ വൺ ക്ലബ് ബാഴ്സലോണയാണ് എന്നാണ് ഈ ഡിഫൻഡർ പറഞ്ഞിട്ടുള്ളത്. ബാഴ്സലോണക്ക് വേണ്ടി കളിക്കുന്നത് വളരെയധികം സ്പെഷ്യൽ ആയ ഒരു കാര്യമാണെന്നും കൂണ്ടെ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്
” ബാഴ്സക്ക് വേണ്ടി കളിക്കുക എന്നുള്ളത് വളരെ സ്പെഷ്യലായ ഒരു കാര്യമാണ്. കാരണം ലോകത്തെ നമ്പർ വൺ ക്ലബ്ബ് അത് ബാഴ്സലോണയാണ്. ലോകത്ത് ഏറ്റവും മികച്ച സ്റ്റേഡിയം ആയി കൊണ്ട് ഞാൻ പരിഗണിക്കുന്നത് ക്യാമ്പ് നൗവിനെയാണ്.അവിടെ കളിക്കുന്നത് വളരെയധികം സ്പെഷ്യൽ ആണ്. മാത്രമല്ല ഞാൻ ഇവിടെയൊക്കെ എത്താൻ വേണ്ടി എത്രത്തോളം കഷ്ടപ്പെട്ടു എന്നുള്ളത് ഇടയ്ക്കിടയ്ക്ക് ഓർമിപ്പിക്കുകയും ചെയ്യും ” ഇതാണ് കൂണ്ടെ പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ സീസണിൽ മോശം പ്രകടനമായിരുന്നു ബാഴ്സ നടത്തിയിരുന്നത്. അതുകൊണ്ടുതന്നെയാണ് അവരുടെ പരിശീലകനായ ചാവിക്ക് പരിശീലക സ്ഥാനം നഷ്ടമായതും.ഹാൻസി ഫ്ലിക്കാണ് ഇപ്പോൾ ബാഴ്സയെ പരിശീലിപ്പിക്കുന്നത്. അദ്ദേഹത്തിന് കീഴിൽ മികച്ച പ്രകടനം നടത്താൻ ക്ലബ്ബിന് സാധിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.