ലോകത്തെ ഏറ്റവും മികച്ച താരം :വിനീഷ്യസ് ജൂനിയറെ പ്രശംസിച്ച് പരിശീലകൻ.
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ തകർപ്പൻ വിജയമാണ് റയൽ മാഡ്രിഡ് സ്വന്തമാക്കിയത്. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് റയൽ ജിറോണയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് വിനീഷ്യസ് ജൂനിയർ പുറത്തെടുത്തത്. എല്ലാ ഗോളുകൾക്ക് പുറകിലും വിനീഷ്യസിന്റെ സാന്നിധ്യം നമുക്ക് കാണാനാകും.
ഒരു ഗോളും രണ്ട് അസിസ്റ്റുമാണ് വിനീഷ്യസ് ജൂനിയർ സ്വന്തമാക്കിയിട്ടുള്ളത്.താരത്തെ പ്രശംസിച്ചുകൊണ്ട് റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആഞ്ചലോട്ടി ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്. അതായത് ലോകത്തെ ഏറ്റവും മികച്ച താരമാണ് ഇപ്പോൾ വിനീഷ്യസ് എന്നാണ് ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
⚪️🇧🇷 Vinicius Jr completes 6 goals and 3 assists in 8 games in 2024 — since coming back from injury.
— Fabrizio Romano (@FabrizioRomano) February 10, 2024
On fire. 🕺🏼 pic.twitter.com/Uls4suwsW2
“വിനീഷ്യസ് ജൂനിയറാണ് ഇപ്പോൾ ലോകത്തെ ഏറ്റവും മികച്ച താരം. അതിനുശേഷം ബെല്ലിങ്ങ്ഹാം,റോഡ്രിഗോ,വാൽവെർദെ,കമവിങ്ക,ക്രൂസ് എന്നിവരൊക്കെ വരുന്നു”ഇതാണ് റയൽ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
7 ഗോളുകളും 4 അസിസ്റ്റുമാണ് ആകെ വിനീഷ്യസ് ജൂനിയർ ഈ ലാലിഗയിൽ സ്വന്തമാക്കിയിട്ടുള്ളത്. അദ്ദേഹത്തിന്റെ മികച്ച പ്രകടനം ഇപ്പോൾ ക്ലബ്ബിന് വളരെയധികം ഗുണകരമാകുന്നുണ്ട്.എന്നാൽ എംബപ്പേ വരുന്നതോടെ വിനീഷ്യസ് ക്ലബ്ബ് വിട്ടേക്കും എന്നുള്ള റൂമറുകൾ ഈയിടെ പുറത്തേക്ക് വന്നിരുന്നു.