ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബിന് വേണ്ടിയാണ് ഞാൻ കളിച്ചു കൊണ്ടിരിക്കുന്നത് : വിനീഷ്യസ്
റയലിലെ തന്റെ ആദ്യ സീസണുകളിൽ ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന താരമായിരുന്നു വിനീഷ്യസ് ജൂനിയർ. എന്നാൽ ഈ സീസണിൽ താരം തകർപ്പൻ ഫോമിലാണ്.കേവലം 11 മത്സരങ്ങളിൽ നിന്ന് 7 ഗോളുകളും 5 അസിസ്റ്റുകളും താരം ഈ സീസണിൽ നേടിക്കഴിഞ്ഞു. ചാമ്പ്യൻസ് ലീഗിലെ ഈ ആഴ്ച്ചയിലെ ഏറ്റവും മികച്ച ഗോളായി തിരഞ്ഞെടുക്കപ്പെട്ടതും വിനീഷ്യസിന്റെ ഗോളായിരുന്നു.
ഏതായാലും വലിയ ആത്മവിശ്വാസത്തോടെയാണ് വിനീഷ്യസ് ജൂനിയർ ഈ സീസണിനെ നോക്കി കാണുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബിലാണ് താൻ ഇപ്പോൾ കളിക്കുന്നതെന്നും ഒരു ഗ്രേറ്റ് പ്ലയെർ ആയി മാറാൻ ഇപ്പോഴും തന്റെ മുമ്പിൽ സമയമുണ്ട് എന്നുമാണ് വിനീഷ്യസ് അറിയിച്ചിട്ടുള്ളത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Vinicius: “I like playing for the best team in the world” https://t.co/lQuUm5DlTU via @managingmadrid
— Murshid Ramankulam (@Mohamme71783726) October 22, 2021
” ഈ സീസണിൽ നല്ലൊരു തുടക്കം ലഭിച്ചതിൽ എനിക്ക് സന്തോഷമുണ്ട്.ഇനിയും ഒരുപാട് ഗോളുകൾ നേടാനും ടീമിനെ സഹായിക്കാനുമാണ് ഞാൻ ആഗ്രഹിക്കുന്നത്.ഞാൻ പരിശീലനത്തിനിടയിൽ തന്നെ ഇത്തരം കാര്യങ്ങൾ ട്രൈ ചെയ്യുമായിരുന്നു. അതിനാലാണ് ഇത്തരത്തിലുള്ള ഗോളുകൾ നേടാൻ ഇപ്പോൾ എനിക്ക് സാധിക്കുന്നത്.എനിക്ക് 21 വയസ്സേ ആയിട്ടുള്ളൂ. ഇപ്പോഴും നന്നായി ഹാർഡ് വർക്ക് ചെയ്യുന്നുണ്ട്.ഒരു ഗ്രേറ്റ് പ്ലയെർ ആയി മാറാനുള്ള സമയം ഇപ്പോഴും എന്റെ മുമ്പിലുണ്ട്.പിഴവുകൾ എന്നുള്ളത് ഈ പ്രക്രിയയുടെ ഭാഗമാണ്.സമ്മർദ്ദഘട്ടത്തിലും ഇത്പോലെ കളിക്കാൻ എനിക്ക് കഴിയും. ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബിന് വേണ്ടിയാണ് ഞാൻ കളിക്കുന്നത്.ഈ ആരാധകരും പരിശീലകരും സഹതാരങ്ങളുമെല്ലാം എനിക്ക് ആത്മവിശ്വാസം പകർന്നു നൽകിയിട്ടുണ്ട് ” വിനീഷ്യസ് പറഞ്ഞു.
ഇനി എൽ ക്ലാസിക്കോ മത്സരമാണ് റയലിനെ കാത്തിരിക്കുന്നത്. ബെൻസിമയും വിനീഷ്യസുമാണ് റയലിന്റെ ഏറ്റവും വലിയ പ്രതീക്ഷകൾ.