ലോകത്തിലെ ഏറ്റവും മികച്ച ഡ്രിബ്ലർ നെയ്‌മർ മാത്രമാണെന്ന് ബെൻസിമ
സമകാലികഫുട്ബോൾ ലോകത്തിലെ ഏറ്റവും മികച്ച ഡ്രിബ്ലർ ആരാണ്? ഓരോ ഫുട്ബോൾ ആരാധകർക്കും വ്യത്യസ്ഥ ഉത്തരങ്ങളായിരിക്കും. ഫുട്ബോളിന്റെ ആകർഷണഘടകങ്ങളിലൊന്നാണ് ഡ്രിബ്ലിങ് എന്ന കാര്യത്തിൽ ആർക്കും സംശയം വരാൻ സാധ്യതയില്ല. ഈ ചോദ്യമാണ് കഴിഞ്ഞ ദിവസം തന്റെ യൂട്യൂബ് ചാനലിൽ റയൽ മാഡ്രിഡിന്റെ സൂപ്പർ സ്ട്രൈക്കെർ കരിം ബെൻസീമക്ക് നേരിടേണ്ടി വന്നത്. ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് ഡ്രിബ്ലർമാരെ തിരഞ്ഞെടുക്കാനാണ് ബെൻസിമയോട് ആരാധകർ ആവിശ്യപ്പെട്ടത്. എന്നാൽ ബെൻസീമക്ക് ഒരേയൊരു ഉത്തരമേ ഉണ്ടായിരുന്നുവൊള്ളൂ. പിഎസ്ജിയുടെ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ. ചോദ്യത്തിന് ഉത്തരമായി ബെൻസിമ പറഞ്ഞത് ഇങ്ങനെയാണ്. നെയ്മർ ജൂനിയർ, അത്രേയൊള്ളൂ. നെയ്മറെക്കാൾ മികച്ച ഡ്രിബ്ലർ ഫുട്ബോൾ ലോകത്ത് ഇല്ല എന്നാണ് ബെൻസിമയുടെ പക്ഷം.
👀 Las confesiones de Benzema: el defensa más difícil, el mejor regateador, el Balón de Oro… https://t.co/GpJNEXs1IC
— MARCA (@marca) July 29, 2020
നെയ്മർ ജൂനിയർ എഫ്സി ബാഴ്സലോണയിൽ കളിക്കുന്ന കാലത്ത് ഇരുവരും തമ്മിൽ എതിരാളികളായി മുഖാമുഖം വന്നിട്ടുണ്ട്. നെയ്മർ ജൂനിയറുടെ ഡ്രിബ്ലിങ്ങും സ്കില്ലുകളും കളിക്കളത്തിൽ വെച്ച് തന്നെ കാണാൻ സാധിച്ച താരമാണ് ബെൻസിമ. അതേസമയം ബാലൺ ഡിയോറിനെ പറ്റി ബെൻസിമ തുറന്നു പറഞ്ഞിരുന്നു. ബാലൺ ഡിയോർ നേടുന്നതിനെ കുറിച്ച് ചിന്തിച്ചിരുവെന്നാണ് അദ്ദേഹം അറിയിച്ചത്. നിങ്ങളൊരു പ്രൊഫഷണൽ ഫുട്‍ബോളർ ആയാൽ ബാലൺ ഡിയോറിനെ കുറിച്ച് ചിന്തിക്കാതിരിക്കാൻ ആവില്ലെന്നും അതിന് വേണ്ടി നിങ്ങൾ പരിശ്രമിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. കൂടാതെ ലോകത്തിലെ ഏറ്റവും മികച്ച താരമാവാനാണ് തന്റെ ആഗ്രഹമെന്നും അതിന് വേണ്ടിയാണ് പരിശ്രമിക്കുന്നതെന്നും ബെൻസിമ പറഞ്ഞു.
Benzema: “Top 3 dribblers? Neymar and stop counting.” pic.twitter.com/pV2wA1KRr8
— SB (@Realmadridplace) July 29, 2020