ലൈവിനിടെ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടി അഗ്വേറോ, ആശങ്കാജനകമായ നിമിഷങ്ങൾ!

2021ലായിരുന്നു അർജന്റൈൻ സൂപ്പർ താരമായ സെർജിയോ അഗ്വേറോ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. ഹൃദയസംബന്ധമായ അസുഖം കണ്ടെത്തിയതിനാലായിരുന്നു അദ്ദേഹത്തിന് ഫുട്ബോളിൽ നിന്നും നേരത്തെ വിരമിക്കൽ പ്രഖ്യാപിക്കേണ്ടി വന്നത്. എഫ്സി ബാഴ്സലോണക്ക് വേണ്ടി കളിച്ചുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു അദ്ദേഹത്തിന്റെ ഈ അസുഖം കണ്ടെത്തിയിരുന്നത്.

തുടർന്ന് അദ്ദേഹം പേസ്മേക്കർ ഉപയോഗിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ കളിക്കാൻ ഇനി കഴിയില്ല എന്ന് ഡോക്ടർമാർ അറിയിച്ചതോടുകൂടി അദ്ദേഹം ഫുട്ബോളിൽ നിന്നും വിരമിക്കുകയായിരുന്നു. അതിനുശേഷം പരമാവധി ഫുട്ബോളിൽ നിന്നും മാറിനിൽക്കുകയാണ് അഗ്വേറോ ചെയ്യാറുള്ളത്.ട്വിച്ചിൽ ലൈവ് പ്രോഗ്രാമുകളും ചർച്ചകളുമൊക്കെയായി ഫുട്ബോൾ ലോകത്ത് അഗ്വേറോ സജീവവുമാണ്.

കഴിഞ്ഞദിവസം പ്രമുഖ പത്രപ്രവർത്തകനായ ഇബൈ ലാനോസുമൊത്ത് ട്വിച്ചിൽ അഗ്വേറോ ലൈവിൽ ഉണ്ടായിരുന്നു. എന്നാൽ ഈ പരിപാടിക്ക് അദ്ദേഹത്തിന് കുറച്ച് സമയം ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു. അദ്ദേഹം നെഞ്ചിൽ തടവുന്നത് പിന്നീട് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. അദ്ദേഹത്തോട് ഒപ്പം ഉണ്ടായിരുന്ന ലാനോസ് മെഡിക്കൽ അറ്റൻഷൻ വേണോ എന്ന് താരത്തോട് ചോദിച്ചെങ്കിലും അത് അഗ്വേറോ തന്നെ നിരസിക്കുകയായിരുന്നു. പിന്നീട് പ്രശ്നങ്ങളൊന്നുമില്ല എന്ന് അദ്ദേഹം അറിയിച്ചതോടെ കൂടി പരിപാടി തുടരുകയായിരുന്നു.

ആശങ്കപ്പെടുത്തിയ നിമിഷങ്ങളാണ് ഉണ്ടായെങ്കിലും പിന്നീട് ഓക്കേ ആവുകയായിരുന്നു.മിനി അരിത്ത്മിയയാണ് അദ്ദേഹത്തിന് കഴിഞ്ഞ ദിവസം സംഭവിച്ചിട്ടുള്ളത്.ഈയിടെ നടന്ന ജെറാർഡ് പീക്കെയുടെ കിങ്സ് ലീഗിലെ സജീവ സാന്നിധ്യമായിരുന്നു സെർജിയോ അഗ്വേറോ.

Leave a Reply

Your email address will not be published. Required fields are marked *