ലെവർകൂസനിൽ ചരിത്രം കുറിച്ച് സാബി അലോൺസോ,റയലിന്റെ പരിശീലകനാകുമോ എന്നതിനോട് പ്രതികരണം ഇങ്ങനെ!
ഇന്നലെ ബുണ്ടസ്ലിഗയിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ ബയേർ ലെവർകൂസന് സാധിച്ചിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് മെയിൻസിനെ അവർ പരാജയപ്പെടുത്തിയത്. ഈ വിജയം നേടിയതോടുകൂടി ലെവർകൂസൻ ലീഗിൽ ഒന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. ആറുമത്സരങ്ങളിൽ നിന്ന് അഞ്ചിലും വിജയിച്ച അവർ 16 പോയിന്റ് നേടി കൊണ്ടാണ് ഇപ്പോൾ ഒന്നാം സ്ഥാനത്ത് തുടരുന്നത്.റയൽ മാഡ്രിഡ് ഇതിഹാസമായ സാബി അലോൺസോയാണ് അവരുടെ പരിശീലകൻ.
അദ്ദേഹത്തിന് കീഴിൽ ഇപ്പോൾ ലെവർകൂസൻ ചരിത്രം കുറിച്ചിട്ടുണ്ട്. അതായത് ക്ലബ്ബിന്റെ ചരിത്രത്തിൽ ആദ്യമായാണ് ബുണ്ടസ്ലിഗയിലെ ആദ്യത്തെ 6 മത്സരങ്ങളിൽ നിന്ന് 16 പോയിന്റുകൾ ഇവർ കരസ്ഥമാക്കുന്നത്.ഈ മത്സരങ്ങളിൽ നിന്ന് ആകെ 20 ഗോളുകൾ നേടിയ 6 ഗോളുകൾ മാത്രമാണ് വഴങ്ങിയത്. കരുത്തരായ ബയേണിനോടായിരുന്നു ലെവർകൂസന് സമനില വഴങ്ങേണ്ടി വന്നിരുന്നത്.
റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആഞ്ചലോട്ടി ഈ സീസണിന് ശേഷം പരിശീലക സ്ഥാനം ഒഴിയും. അതിനുശേഷം റയലിന്റെ പരിശീലകനായി കൊണ്ട് സാബി അലോൺസോ എത്തുമെന്നുള്ള റൂമറുകൾ പ്രചരിക്കുന്നുണ്ട്.അതിനോട് അദ്ദേഹം പ്രതികരിച്ചിട്ടുണ്ട്.സാബിയുടെ വാക്കുകൾ ഇങ്ങനെയാണ്.
Bayer Leverkusen have taken 16 points from their opening six games of a Bundesliga season for the first time in their history.
— Squawka (@Squawka) September 30, 2023
WWWDWW
◉ Goals: 20
◉ Conceded: 6
◉ Clean sheets: 2
Take a bow, Xabi Alonso. 🫡 pic.twitter.com/AlV17q9OXo
“റയലിന്റെ പരിശീലകൻ ആവുമോ എന്നതിനെക്കുറിച്ച് ഇപ്പോൾ തന്നെ സംസാരിക്കുന്നത് ശരിയല്ല. കാരണം ഇത് വളരെ നേരത്തെയാണ്. നമ്മളിപ്പോൾ ഉള്ളത് സെപ്റ്റംബറിലാണ്.ഇതിപ്പോൾ ചർച്ച ചെയ്യേണ്ട ഒരു വിഷയമല്ല. ഫുട്ബോൾ എങ്ങനെയാണ് കളിക്കേണ്ടത് എന്നതിനെക്കുറിച്ച് മാത്രമാണ് ഇപ്പോൾ ചർച്ച ചെയ്യേണ്ടത് ” ഇതാണ് സാബി പറഞ്ഞിട്ടുള്ളത്.
ഏതായാലും ഭാവിയിൽ അലോൺസോ റയൽ മാഡ്രിഡിന്റെ പരിശീലകനാകും എന്ന് തന്നെയാണ് ആരാധകർ വിശ്വസിക്കുന്നത്. നിലവിൽ മികച്ച ഫോമിൽ കളിക്കുന്ന റയൽ മാഡ്രിഡ് ലാലിഗയിൽ ഒന്നാം സ്ഥാനത്താണ് തുടരുന്നത്.