ലെഫ്റ്റ് ബാക്കിലെ എംബാപ്പെയാണ് മെന്റിയെന്ന് അന്ന് പറഞ്ഞു, ഇന്നത് തെളിയുന്നു : താരത്തിന്റെ ഏജന്റ്!

നിലവിൽ റയൽ മാഡ്രിഡിൽ നിർണായക സാന്നിധ്യമായി മാറികൊണ്ടിരിക്കുന്ന താരമാണ് ലെഫ്റ്റ് ബാക്ക് ഫെർലാന്റ് മെന്റി. മാഴ്‌സെലോയുടെ മോശം ഫോം കാരണം വളർന്നു വന്ന മെന്റിയായിരുന്നു കഴിഞ്ഞ അറ്റലാന്റക്കെതിരെയുള്ള മത്സരത്തിൽ റയൽ മാഡ്രിഡിന്റെ വിജയഗോൾ നേടിയത്. ഇപ്പോഴിതാ താരത്തിന്റെ കാര്യത്തിൽ താൻ ശരിയായിരുന്നുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരത്തിന്റെ ഏജന്റ് യാൻ ലി മീ.രണ്ട് വർഷങ്ങൾക്ക് മുമ്പ് മെന്റി റയൽ എത്തിയിരുന്ന സമയത്ത് യാൻ മെന്റിയെ ലെഫ്റ്റ് ബാക്കിലെ എംബാപ്പെയെന്ന് വിശേഷിപ്പിച്ചിരുന്നു. ഇത് അദ്ദേഹം തെളിയിക്കുകയാണ് ഇപ്പോൾ എന്നാണ് യാൻ പറഞ്ഞത്.

” രണ്ട് വർഷങ്ങൾക്ക് മുമ്പ് മെന്റി ലെഫ്റ്റ് ബാക്കിലെ എംബാപ്പെയാണെന്ന് ഞാൻ അഭിപ്രായപ്പെട്ടിരുന്നു. അത്‌ അദ്ദേഹം തെളിയിച്ചു കൊണ്ടിരിക്കുകയാണിപ്പോൾ.റയൽ മാഡ്രിഡിനൊപ്പം കളിക്കുന്നത് അദ്ദേഹത്തെ കൂടുതൽ മികച്ചവനാക്കുന്നു.നിലവിൽ മെന്റിയേക്കാൾ സമ്പൂർണനായ ഒരു ഫുൾ ബാക്കിനെ എനിക്കിപ്പോൾ കാണാൻ സാധിക്കുന്നില്ല ” ലീ പറഞ്ഞു.ഇന്ന് ലീഗിൽ നടക്കുന്ന മത്സരത്തിൽ റയലിന്റെ എതിരാളികൾ സോസിഡാഡാണ്. മത്സരത്തിലും മെന്റി തന്നെയായിരിക്കും റയൽ നിരയിൽ ഇടം നേടുക. അതേസമയം മാഴ്‌സെലോ പരിക്കിൽ നിന്നും മുക്തനായി തിരിച്ചെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *