ലെജെൻ്റ്സ് എൽ ക്ലാസിക്കോയിൽ മിന്നിത്തിളങ്ങിയത് റൊണാൾഡീഞ്ഞോ തന്നെ!

ടെൽ അവീവിൽ നടന്ന ലെജെൻ്റ്സ് എൽ ക്ലാസിക്കോ മത്സരത്തിൽ നിരവധി ഇതിഹാസ താരങ്ങളാണ് പങ്കെടുത്തത്. റൊണാൾഡീഞ്ഞോ, റിവാൾഡോ, ഡെക്കോ, സാവിയോള, റോബർട്ടോ കാർലോസ്, ലൂയി ഫിഗോ തുടങ്ങിയവർ അണിനിരന്ന മത്സരത്തിൽ റയൽ മാഡ്രിഡ് ലെജെൻ്റ്സ് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് FC ബാഴ്‌സലോണ ലെജെൻ്റ്സിനെ പരാജയപ്പെടുത്തി. എന്നാൽ ഒരു കാലത്ത് ഫുട്ബോൾ ലോകം അടക്കി ഭരിച്ചിരുന്ന അതികായന്മാർ ഒരുമിച്ചിറങ്ങിയ മത്സരത്തിൽ കൂടുതൽ മികവ് കാട്ടിയത് ബ്രസീലിയൻ ഇതിഹാസം റൊണാൾഡീഞ്ഞോ തന്നെ!

വർഷങ്ങൾ എത്ര കടന്ന് പോയാലും തൻ്റെ കാലിലെ മാന്ത്രികതക്ക് ഒരു കുറവുമില്ലെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് റൊണാൾഡീഞ്ഞോ ചെയ്തത്. സുന്ദരമായ ഡ്രിബ്ലിംഗുകൾ, മനോഹരമായ നീക്കങ്ങൾ, നോ ലുക്ക് പാസ്, ബാറിലിടിച്ച ഷോട്ട് കൂടാതെ പെനാൽറ്റിയിലൂടെയാണെങ്കിലും ഒരു ഗോളും! ശരിക്കും ആരാധകരുടെ മനം നിറക്കുന്ന പ്രകടനമാണ് ബ്രസീലിയൻ ഇതിഹാസം പുറത്തെടുത്തത്. കൂടാതെ ആ നൂറ് വാട്ട് ശോഭയുള്ള ചിരിയും ട്രേഡ് മാർക്ക് സെലിബ്രേഷനും കൂടി ആയപ്പോൾ ആ പോയകാലം ഒരിക്കൽ കൂടി തിരികെ വരാൻ ഫുട്ബോൾ പ്രേമികൾ കൊതിച്ചുപോയി എന്നതാണ് സത്യം! ആരാധകർ പറയാറുള്ള പോലെ ഡീഞ്ഞോ ഒരു ജിന്നാണ്, ആ കളിയുടെ മൊഞ്ചൊന്നും അങ്ങനെ പൊയ്പ്പോവൂല…!

Leave a Reply

Your email address will not be published. Required fields are marked *