ലിവർപൂളിലേക്ക് ചേക്കേറുമോ അതോ ബാഴ്‌സയിൽ തന്നെ തുടരുമോ? വിശദീകരണവുമായി കൂട്ടീഞ്ഞോ!

ബ്രസീലിയൻ സൂപ്പർ താരം ഫിലിപ്പെ കൂട്ടീഞ്ഞോ പ്രീമിയർ ലീഗിലേക്ക് തന്നെ മടങ്ങുകയാണെന്ന് ഈ കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ ഏറ്റവും കൂടുതൽ പ്രചരിച്ച വാർത്തകളിൽ ഒന്നായിരുന്നു. താരം ആഴ്സണലിലേക്ക് എന്ന വാർത്തകളായിരുന്നു മുൻപന്തിയിൽ. എന്നാൽ കൂമാൻ സ്ഥാനമേറ്റടുത്തോടെ കൂട്ടീഞ്ഞോ അദ്ദേഹം ബാഴ്സയിലേക്ക് വിളിക്കുകയായിരുന്നു. താരമിപ്പോൾ ഭേദപ്പെട്ട പ്രകടനമാണ് ബാഴ്സ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ അദ്ദേഹം ബാഴ്സയിലെ ഭാവിയെ പറ്റിയും പ്രീമിയർ ലീഗിലേക്കും ലിവർപൂളിലേക്കും മടങ്ങുന്നതിനെ കുറിച്ചും മനസ്സ് തുറന്നിരിക്കുകയാണ്. വേൾഡ് സോക്കർ മാഗസിന് നൽകിയ അഭിമുഖത്തിലാണ് കൂട്ടീഞ്ഞോ ഇക്കാര്യങ്ങളെ കുറിച്ച് വിശദീകരിച്ചത്. ബാഴ്സയെ കുറിച്ച് മാത്രമാണ് ഇപ്പോൾ ചിന്തിക്കുന്നതെന്നും ബാഴ്സയിൽ തിളങ്ങാനാണ് തന്റെ ശ്രമമെന്നുമാണ് കൂട്ടീഞ്ഞോ അറിയിച്ചത്. നിലവിൽ പ്രീമിയർ ലീഗിലേക്ക് മടങ്ങാൻ പദ്ധതികൾ ഇല്ലെന്നും ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് പറയാൻ കഴിയില്ലെന്നും കൂട്ടീഞ്ഞോ കൂട്ടിച്ചേർത്തു.

” പ്രീമിയർ ലീഗിലേക്ക് തിരികെ പോവുമോ എന്നുള്ളത് നിലവിൽ എനിക്കറിയാത്ത കാര്യമാണ്. ഭാവിയിൽ എന്താണ് സംഭവിക്കുകയെന്ന് പറയാൻ സാധിക്കില്ലല്ലോ. പക്ഷെ ഇപ്പോൾ എന്റെ ലക്ഷ്യം എന്നുള്ളത് ബാഴ്‌സയിൽ തിളങ്ങുക എന്നുള്ളതാണ്. ലോകത്തിലെ ഏറ്റവും മികച്ച ലീഗുകളിൽ ഒന്നാണ് പ്രീമിയർ ലീഗ്. ആ ലീഗിൽ ലിവർപൂൾ പോലെയൊരു ക്ലബ്ബിൽ കളിക്കാൻ സാധിച്ചു എന്നുള്ളത് എപ്പോഴും അഭിമാനകരമായ കാര്യമാണ് ” കൂട്ടീഞ്ഞോ പറഞ്ഞു.ഈ സീസണിൽ മൂന്ന് ഗോളും രണ്ട് അസിസ്റ്റും നേടാൻ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ ഒസാസുനക്കെതിരെയുള്ള മത്സരത്തിൽ താരം ഗോൾ കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *