ലിയോണിന്റെ ഡച്ച് സ്‌ട്രൈക്കറെയും കൂമാന് വേണം !

എഫ്സി ബാഴ്സലോണയിൽ പുനർനിർമാണം വളരെ വേഗത്തിൽ നടത്താനുള്ള ഒരുക്കങ്ങളിലാണ് പുതിയ പരിശീലകൻ കൂമാൻ. നിലവിൽ താരങ്ങളെയൊന്നും ക്ലബിൽ എത്തിച്ചിട്ടില്ലെങ്കിലും മൂന്ന് താരങ്ങളെ കൂമാൻ നോട്ടമിട്ടു വെച്ചതായി പ്രമുഖമാധ്യമങ്ങൾ ഒക്കെ തന്നെയും റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്. മൂന്നും ഡച്ച് താരങ്ങളാണ് എന്നാണ് ഇതിന്റെ പ്രത്യേകത കൂമാൻ സ്ഥാനമേൽക്കുന്നതിന് മുമ്പ് താരം ടീമിലെത്തിക്കാൻ ഉദ്ദേശിക്കുന്ന താരങ്ങളിൽ ഉയർന്നു കേട്ടിരുന്ന പേരായിരുന്നു ഡോണി വാൻ ഡി ബീക്ക്. അയാക്സിന്റെ ഡച്ച് താരമായ ബീക്കിനെ കൂമാൻ പുകഴ്ത്തുകയും ചെയ്തിരുന്നു. മറ്റൊരു താരം ലിവർപൂളിന്റെ വിനാൾഡമാണ്. ലിവർപൂളുമായി കരാർ തീരാനിരിക്കുന്ന താരത്തെ ബാഴ്സയുടെ മിഡ്ഫീൽഡിലേക്ക് കൊണ്ടുവരാനാണ് കൂമാൻ ആലോചിക്കുന്നത്. ഇപ്പോഴിതാ മറ്റൊരു താരം കൂടി കൂമാന്റെ പരിഗണനയിൽ ഉണ്ട് എന്ന വാർത്തകളാണ് പുറത്ത് വരുന്നത്.

ലിയോണിന്റെ ഡച്ച് സ്ട്രൈക്കെർ മെംഫിസ് ഡിപേയാണ് ഇപ്പോൾ കൂമാന്റെ ലിസ്റ്റിൽ ഇടംനേടിയ പുതിയ താരം. താരവുമായി കൂമാൻ ബന്ധപ്പെട്ടു എന്നാണ് അറിവ്. ലിയോണിനെ ചാമ്പ്യൻസ് ലീഗ് സെമിയിൽ എത്തിക്കുന്നതിൽ ഡിപേയുടെ സാന്നിധ്യം വിസ്മരിക്കാനാവില്ല. ഈ സീസണിൽ കേവലം 22 മത്സരങ്ങളിൽ നിന്ന് 15 ഗോളുകളാണ് ഡീപേ അടിച്ചു കൂട്ടിയത്. പിന്നീട് താരത്തിന് ഇഞ്ചുറി ഏൽക്കുകയായിരുന്നു. കൂമാന് കീഴിൽ ഡച്ച് നാഷണൽ ടീമിലും താരം മിന്നും പ്രകടനം പുറത്തെടുത്തിരുന്നു. അതേസമയം മറ്റൊരു താരവും കൂമാന്റെ പരിഗണനയിൽ ഉണ്ട്. ടോട്ടൻഹാമിന്റെ ഓലസ് ആണത്. 55 മില്യൺ യുറോയാണ് താരത്തിന്റെ വില. എങ്കിലും 40 മില്യൺ യുറോക്ക് എങ്കിലും ലഭിക്കും എന്ന പ്രതീക്ഷയിലാണ് ബാഴ്സ ഉള്ളതെന്ന് സ്പോർട്ട് റിപ്പോർട്ട്‌ ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *