ലാലിഗ കിരീടം നേടണം, പക്ഷേ ഇത് ടോപ് ഫോറിലെത്താൻ പോലും മതിയാവില്ല : ബാഴ്‌സ സൂപ്പർ താരം
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ എഫ്സി ബാഴ്സലോണ സമനില വഴങ്ങിയിരുന്നു. കാഡിസാണ് ബാഴ്‌സയെ ഗോൾരഹിത സമനിലയിൽ തളച്ചത്. കൂടാതെ ഫ്രങ്കി ഡി യോങിന് റെഡ് കാർഡ് ലഭിച്ചതും ബാഴ്‌സക്ക് തിരിച്ചടിയായി. നിലവിൽ അഞ്ച് മത്സരങ്ങൾ പിന്നിട്ടപ്പോൾ ബാഴ്‌സ ഏഴാം സ്ഥാനത്താണ്. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ബാഴ്‌സക്ക് വിജയിക്കാൻ സാധിച്ചത് എന്ന് കൂടി ഇതിൽ ചേർത്ത് വായിക്കേണ്ടതാണ്.
— Murshid Ramankulam (@Mohamme71783726) September 24, 2021
ഏതായാലും ബാഴ്‌സയുടെ പ്രകടനത്തിൽ സൂപ്പർ താരമായ സെർജി റോബെർട്ടോ ഒട്ടും തൃപ്തനല്ല. ലാലിഗ കിരീടം നേടേണ്ട ഒരു ടീമാണ് ബാഴ്‌സയെന്നും എന്നാൽ ഈ പ്രകടനം ആദ്യ നാലിൽ ഇടം നേടാൻ പോലും മതിയാവില്ല എന്നാണ് അദ്ദേഹം അറിയിച്ചിട്ടുള്ളത്. മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
” ലാലിഗ നീളമേറിയതാണ്.പക്ഷേ ഞങ്ങൾ ഞങ്ങളുടെ ഫോം ഉടൻ തന്നെ മാറ്റിയില്ലെങ്കിൽ പിന്നീട് കിരീടം നേടൽ ബുദ്ധിമുട്ടാവും.ഞങ്ങൾക്ക് ലാലിഗ കിരീടം നേടേണ്ടതുണ്ട്.പക്ഷേ ഈയൊരു പ്രകടനം ടോപ് ഫോറിൽ എത്താൻ പോലും മതിയാവുമെന്ന് തോന്നുന്നില്ല.പക്ഷെ മറ്റുള്ള ടീമുകൾക്ക് മികച്ച ഒരു സ്‌ക്വാഡ് ഉണ്ടെന്നും ഞാൻ വിശ്വസിക്കുന്നില്ല ” റോബെർട്ടോ പറഞ്ഞു.