ലാലിഗ അടക്കി ഭരിച്ച് മെസ്സി, കണക്കുകൾ ഇങ്ങനെ

സീസണിന്റെ തുടക്കത്തിൽ കുറച്ചു മത്സരങ്ങൾ പരിക്ക് മൂലം നഷ്ടമായെങ്കിലും ലാലിഗ ഇപ്പോഴും തന്റെ കാൽകീഴിൽ തന്നെയാണ് എന്ന് തെളിയിച്ച് ലയണൽ മെസ്സി. ഈ സീസണിലെ കണക്കുകൾ പരിശോധിക്കുമ്പോഴാണ് മെസ്സിയുടെ ആധിപത്യം നമുക്ക് കാണാനാവുക. ഗോളുകളിലും അസിസ്റ്റുകളിലും എതിർതാരങ്ങളെയെല്ലാം പിന്നിലാക്കി മെസ്സി കുതിപ്പ് തുടരുകയാണ്. ഈ ലാലിഗയിൽ ഏറ്റവും കൂടുതൽ തവണ വലചലിപ്പിച്ച താരം മെസ്സിയാണ്. 19 തവണയാണ് മെസ്സി എതിർവലയിൽ പന്തെത്തിച്ചത്. അസിസ്റ്റുകളുടെ കാര്യത്തിലും മെസ്സിക്ക് വെല്ലുവിളി ഉയർത്താൻ മറ്റാരുമില്ല. പന്ത്രണ്ട് തവണയാണ് മെസ്സി തന്റെ സഹതാരങ്ങൾക്ക് ഗോളവസരമൊരുക്കി കൊടുത്തത്. ഏറ്റവും കൂടുതൽ ടേക്ക് വൺസിലും മെസ്സി തന്നെയാണ് ഒന്നാമത്. 118 തവണയാണ് മെസ്സി ടേക്ക് വൺസ് നടത്തിയത്.

ഇനി മറ്റു കണക്കുകളിലേക്ക് പോകുമ്പോൾ വ്യത്യസ്ഥ താരങ്ങളെയാണ് കാണാൻ സാധിക്കുക. ഏറ്റവും കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ച താരം ജോസേ കംപാനയാണ്. 58 തവണയാണ് താരം അവസരങ്ങൾ സൃഷ്ടിച്ചത്. ഏറ്റവും കൂടുതൽ ടാക്കിളുകൾ നടത്തിയത് റയൽ താരം കാസീമിറോയാണ്. 83 തവണയാണ് താരം ടാക്കിളുകൾ നടത്തിയത്. ഏറ്റവും കൂടുതൽ ഫൗൾസ് വോൺ ചെയ്ത താരം നബിൽ ഫെക്കീറാണ്. 84 തവണയാണ് താരം ഫൗളുകൾ വോൺ ചെയ്തത്. ഏറ്റവും കൂടുതൽ ക്ലീൻഷീറ്റുകൾ റയൽ കീപ്പർ തിബൗട്ട് കോർട്ടുവക്കാണ്. 12 തവണ തന്റെ വലയിൽ പന്തെത്താതെ സൂക്ഷിക്കാൻ കോർട്ടുവക്കായി. എതിർ ബോക്സിൽ വെച്ച് ഏറ്റവും കൂടുതൽ തവണ പന്ത് ടച്ച് ചെയ്ത താരം ബെൻസീമയാണ്. 184 തവണയാണ് ബെൻസീമ എതിർബോക്സിൽ അപകടം വിതച്ചത്. ഫൈനൽ തേഡിലേക്ക് ഏറ്റവും കൂടുതൽ പാസ്സുകൾ നൽകിയ താരം മാർകോ ദിമിത്രോവിച്ചാണ്. 374 തവണയാണ് താരം ഫൈനൽ തേഡിലേക്ക് പന്ത് എത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *