ലാലിഗയിൽ മെസ്സിയുടെ സർവ്വാധിപത്യം, ഭൂരിഭാഗം കണക്കുകളിലും ഒന്നാമൻ!

ഈ ലാലിഗ സീസണിന് വിരാമമായപ്പോൾ ബാഴ്‌സ സംബന്ധിച്ചിടത്തോളം ഒരു മോശം അനുഭവമായിരുന്നു. ഏറെ കാലങ്ങൾക്ക് ശേഷമാണ് ബാഴ്‌സ ആദ്യരണ്ട് സ്ഥാനങ്ങളിൽ നിന്നും പുറത്താവുന്നത്. എന്നാൽ ലയണൽ മെസ്സിയുടെ ഒറ്റയാൻ പ്രകടനമാണ് പല മത്സരങ്ങളിലും നമുക്ക് കാണാനായത്. അത്‌ തെളിയിക്കുന്നത് തന്നെയാണ് ഇപ്പോഴത്തെ കണക്കുകളും. ഈ ലാലിഗയിൽ മെസ്സി ഒന്നാമതെത്തിയ ചില കണക്കുകൾ പരിശോധിക്കാം.

ഏറ്റവും കൂടുതൽ ഗോളുകൾ

തുടർച്ചയായ അഞ്ചാം സീസണിലാണ് മെസ്സി ലാലിഗയിലെ ടോപ് സ്കോററാവുന്നത്. 35 മത്സരങ്ങളിൽ നിന്ന് 30 ഗോളുകളാണ് മെസ്സിയുടെ സമ്പാദ്യം.23 ഗോളുകൾ വീതം നേടിയ ബെൻസിമ, മൊറീനോ എന്നിവരാണ് പിന്നിൽ.

ഏറ്റവും കൂടുതൽ ഷോട്ട് ഓൺ ടാർഗറ്റ്

91 തവണയാണ് മെസ്സി ലക്ഷ്യത്തിലേക്ക് ഷോട്ട് തൊടുത്തുവെച്ചിരിക്കുന്നത്.55 തവണ ഷോട്ടുള്ള ബെൻസിമയും 47 തവണയുള്ള മൊറീനോയും 46 തവണയുള്ള റാഫ മിറുമാണ് പിറകിൽ.

ഏറ്റവും കൂടുതൽ ഷോട്ടുകൾ

ആകെ 196 തവണയാണ് മെസ്സി ഷോട്ടുകൾ ഉതിർത്തിട്ടുള്ളത്.ബെൻസിമ (123),റാഫ മിർ (120),സുവാരസ് (104) എന്നിവരാണ് പിറകിൽ.

മോസ്റ്റ്‌ ഷോട്സ് ഓഫ് ദി വുഡ്വർക്ക്‌ ( 8 തവണ )

ഏറ്റവും കൂടുതൽ ഫ്രീകിക്ക് ഗോളുകൾ (3 തവണ )

ബോക്സിന് വെളിയിൽ നിന്ന് ഏറ്റവും ഗോളുകൾ ( 8 തവണ )

ഏറ്റവും കൂടുതൽ അവസരങ്ങൾ ഒരുക്കി ( 77 എണ്ണം )

ഏറ്റവും കൂടുതൽ ഡ്രിബ്ലിങിന് ശ്രമിച്ചു ( 261)

ഏറ്റവും കൂടുതൽ ഡ്രിബിൾസ് വിജയകരമായി പൂർത്തിയാക്കി ( 159)

ഏറ്റവും കൂടുതൽ ഫൗളുകൾ നേടി ( 99 തവണ )

ഡ്രിബ്ലിങിന് ശേഷം ഏറ്റവും കൂടുതൽ ഷോട്ടുകൾ ( 62)

Leave a Reply

Your email address will not be published. Required fields are marked *