ലാലിഗയിൽ കിരീടപ്പോരാട്ടം മുറുകുന്നു, വിധി നിർണയിക്കുക ഈ രണ്ട് മത്സരങ്ങൾ!
ലാലിഗയിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ എഫ്സി ബാഴ്സലോണ കൂടി വിജയം നേടിയതോടെ കിരീടപ്പോരാട്ടം മുറുകുകയാണ്. നാല് ടീമുകളാണ് ഇത്തവണത്തെ ലാലിഗക്ക് വേണ്ടി ഇഞ്ചോടിഞ്ച് പോരടിച്ചു കൊണ്ടിരിക്കുന്നത്.32 മത്സരങ്ങളിൽ നിന്ന് 73 പോയിന്റുള്ള അത്ലറ്റിക്കോ മാഡ്രിഡാണ് ഒന്നാമതുള്ളത്. ഇത്രയും മത്സരങ്ങളിൽ നിന്ന് 70 പോയിന്റുള്ള റയൽ രണ്ടാമതാണ്. ഒരു മത്സരം കുറച്ചു കളിച്ച ബാഴ്സ 68 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.32 മത്സരങ്ങളിൽ നിന്ന് 67 പോയിന്റുള്ള സെവിയ്യ നാലാം സ്ഥാനത്തുമുണ്ട്. അത്കൊണ്ട് തന്നെ ഇനി ലീഗിൽ അവശേഷിക്കുന്ന എല്ലാ മത്സരങ്ങളും ഈ നാല് ടീമിനും ഫൈനലിന് സമാനമാണ്.
LaLiga enters the final straight and things are heating up. @AS_Relano breaks it down.https://t.co/pNyfgtx5BR
— AS English (@English_AS) April 22, 2021
പക്ഷെ ഇവിടുത്തെ പ്രധാനപ്രശ്നം എന്തെന്നാൽ ഈ നാല് ടീമുകളിൽ ഉള്ളവർ തന്നെ പരസ്പരം ഏറ്റുമുട്ടേണ്ടി വരുന്നു എന്നുള്ളതാണ്. അതായത് മെയ് എട്ടാം തിയ്യതിയും മെയ് ഒമ്പതാം തിയ്യതിയും നടക്കുന്ന രണ്ട് മത്സരങ്ങൾ കിരീടജേതാക്കളെ നിർണയിക്കുന്നതിൽ വലിയ സ്വാധീനം ചെലുത്തുമെന്നുറപ്പാണ്. അതായത് ഒന്നാം സ്ഥാനക്കാരായ അത്ലറ്റിക്കോയുടെ എതിരാളികൾ മൂന്നാം സ്ഥാനക്കാരായ ബാഴ്‌സയാണ്. രണ്ടാം സ്ഥാനക്കാരായ റയലിന്റെ എതിരാളികൾ നാലാം സ്ഥാനക്കാരായ സെവിയ്യയാണ്. അത്കൊണ്ട് തന്നെ ഈ മത്സരങ്ങളിൽ വിജയം നേടുന്നതാരോ അവർക്ക് എതിരാളികളെ പിന്നിലാക്കി കിരീടസാധ്യത നിലനിർത്താൻ സാധിച്ചേക്കും. പക്ഷെ ഈ മത്സരങ്ങൾക്ക് മുന്നേയുള്ള മത്സരങ്ങളും വിജയിക്കണം എന്ന് മാത്രം. ഏതായാലും ഇനി കുറച്ചു മത്സരങ്ങൾ മാത്രമേ ഒള്ളൂ. ജയം തന്നെയായിരിക്കും ഈ നാല് ടീമിന്റെയും ലക്ഷ്യം.
Are @FCBarcelona the strongest team in the title race? Not according to their coach… 🤨
— MARCA in English (@MARCAinENGLISH) April 22, 2021
👉 https://t.co/rTuqjIj9eC pic.twitter.com/q5jv6Zu4kZ