ലാലിഗക്ക് വേണ്ടി തന്നെയാണ് തങ്ങൾ പോരടിക്കുന്നതെന്ന് ബെൻസിമ!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ ഉജ്ജ്വല വിജയം നേടാൻ കരുത്തരായ റയൽ മാഡ്രിഡിന് സാധിച്ചിരുന്നു. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് ഡിപോർട്ടിവോ അലാവസിനെ പരാജയപ്പെടുത്തിയത്. ഇരട്ട ഗോളുകൾ നേടിയ കരിം ബെൻസിമയാണ് റയൽ നിരയിൽ തിളങ്ങിയത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ വിജയിക്കാൻ റയൽ മാഡ്രിഡിന് സാധിച്ചിരുന്നില്ല. ഇത്തരമൊരു അവസ്ഥയിൽ ഏറെ ആശ്വാസകരമാണ് ഈ വിജയം. അത് തന്നെയാണ് മത്സരത്തിലെ ഹീറോയായ ബെൻസിമ തുറന്ന് പറഞ്ഞിരിക്കുന്നതും. റയലിന് ഏറെ ആത്മവിശ്വാസം പകർന്നു നൽകുന്ന വിജയമാണ് ഇതെന്നാണ് ബെൻസിമ പറഞ്ഞത്. ഇപ്പോഴും റയൽമാഡ്രിഡ് പോരടിക്കുന്നത് ലാലിഗ കിരീടത്തിന് വേണ്ടിയാണെന്നും താരം കൂട്ടിച്ചേർത്തു. നിലവിൽ ലീഗിൽ അത്ലറ്റികോ മാഡ്രിഡിന് പിറകിൽ രണ്ടാം സ്ഥാനത്താണ് റയൽ മാഡ്രിഡിന്റെ സ്ഥാനം.
Karim Benzema confident Real Madrid are still in the La Liga title race in 2021 https://t.co/imco9df5x4
— footballespana (@footballespana_) January 23, 2021
” ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു നല്ല മത്സരമായിരുന്നു. ഞങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കാൻ ഈ മൽസരത്തിലെ വിജയം സഹായകരമാകും. ഇതുപോലെ തന്നെ ഞങ്ങൾ പ്രവർത്തിക്കേണ്ടതും മുന്നോട്ടു പോകേണ്ടതുമുണ്ട്. ഒരു കഠിനമായ ആഴ്ച്ച കടന്നു പോയതിനു ശേഷമാണ് ഞങ്ങൾക്ക് വിജയം നേടാനായത്. ഇത് ആത്മവിശ്വാസം പകരുന്നതാണ്. ഞങ്ങൾ ശരിയായ പാതയിൽ തന്നെയാണ് സഞ്ചരിക്കുന്നത്. ലീഗിൽ ഇനിയും ഒരുപാട് മത്സരങ്ങൾ ഞങ്ങൾക്ക് കളിക്കേണ്ടതുണ്ട്. ലാലിഗ കിരീടം മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം, അതിനുവേണ്ടി തന്നെയാണ് ഞങ്ങൾ ഇപ്പോൾ പോരടിക്കുന്നതും ” ബെൻസിമ മത്സരശേഷം പറഞ്ഞു.
Proud of my team ! ☄️ #Alhamdulillah 🤲🏼❤️ pic.twitter.com/ikImOPwC6x
— Karim Benzema (@Benzema) January 23, 2021