ലയണൽ മെസ്സി ബാഴ്സയിലേക്ക് തിരികെ വരുന്നു :ലൂയിസ് സുവാരസ്.

ലയണൽ മെസ്സിയെ എത്രയും വേഗത്തിൽ തന്നെ ക്ലബ്ബിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ ബാഴ്സ നടത്തിക്കൊണ്ടിരിക്കുന്നത്. മെസ്സിയെ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ടുകൊണ്ടുള്ള തങ്ങളുടെ പ്ലാനുകൾ എന്തൊക്കെയാണ് എന്നുള്ളത് ബാഴ്സ ആദ്യം ലാലിഗയുടെ മുന്നിൽ വ്യക്തമാക്കും. എന്നിട്ട് വരുന്ന ഒന്നോ രണ്ടോ ആഴ്ചകൾക്കുള്ളിൽ തന്നെ മെസ്സിക്ക് മുമ്പിൽ ഒരു ഔദ്യോഗിക ഓഫർ സമർപ്പിക്കാൻ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് ബാഴ്സ ഇപ്പോൾ ഉള്ളത്.

ബാഴ്സയിലേക്ക് തിരിച്ചു വരാൻ തന്നെയാണ് ലയണൽ മെസ്സി ഇപ്പോൾ ആഗ്രഹിക്കുന്നത്. കാരണം മെസ്സി ഇതുവരെ പിഎസ്ജിയുമായി തന്റെ കരാർ പുതുക്കിയിട്ടില്ല.പിഎസ്ജി മെസ്സിക്ക് കോൺട്രാക്ട് പുതുക്കാനുള്ള ഓഫർ നൽകിയിട്ടുണ്ടെങ്കിലും മെസ്സി പരിഗണിച്ചിട്ടില്ല.ബാക്കിയുള്ള ക്ലബ്ബുകളിൽ നിന്നും മെസ്സിക്ക് ഓഫറുകൾ ഉണ്ട്. പക്ഷേ അതൊന്നും മെസ്സി പരിഗണിക്കാത്തത് ബാഴ്സക്ക് വേണ്ടിയാണ് എന്നുള്ളത് വളരെ വ്യക്തമാണ്.

ഇപ്പോഴിതാ മെസ്സി ബാഴ്സയിലേക്ക് തന്നെ തിരിച്ചെത്തും എന്നുള്ളതിന് കൂടുതൽ ഉറപ്പുകൾ ലഭിച്ചുകൊണ്ടിരിക്കുകയാണ്. അതായത് കഴിഞ്ഞ ദിവസം എഫ്സി ബാഴ്സലോണ തങ്ങളുടെ ഇൻസ്റ്റഗ്രാമിൽ മെസ്സിയുടെയും സുവാരസിന്റെയുമൊക്കെ പഴയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. അതിലൊരു ചിത്രം സുവാരസ് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഷെയർ ചെയ്തിട്ടുണ്ട്.മെസ്സിയും താനും ഗോൾ സെലിബ്രേഷൻ നടത്തുന്ന ചിത്രമാണ് സുവാരസ് പങ്കുവെച്ചിട്ടുള്ളത്. അതിന്റെ ക്യാപ്ഷൻ ആയി കൊണ്ട് സുവാരസ് എഴുതിയിട്ടുള്ളത് മെസ്സി Back എന്നാണ്.

ലയണൽ മെസ്സിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് സുവാരസ്. മെസ്സി ബാഴ്സയിലേക്ക് തിരിച്ചെത്തും എന്ന് തന്നെയാണ് നമുക്ക് ഇതിൽ നിന്നും വായിച്ചെടുക്കാൻ കഴിയുക. ഏതായാലും സുവാരസിന്റെ ഈ സന്ദേശം മെസ്സി ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണ്.നിലവിൽ ബ്രസീലിയൻ ക്ലബ്ബായ ഗ്രിമിയോക്ക് വേണ്ടിയാണ് സുവാരസ് കളിച്ചുകൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *