ലയണൽ മെസ്സിയുടെ വക്കീലിനെ നിയമിച്ച് ഡാനി ആൽവസ്!
കഴിഞ്ഞ ആഴ്ച്ചയായിരുന്നു ബ്രസീലിയൻ സൂപ്പർതാരമായ ഡാനി ആൽവസ് ബാഴ്സലോണയിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ടത്.ഒരു സ്ത്രീക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിലാണ് ഡാനി ആൽവസിനെ അറസ്റ്റ് ചെയ്തത്. ഡിസംബർ മുപ്പതാം തീയതി ബാഴ്സലോണ നഗരത്തിലെ ഒരു നെറ്റ് ക്ലബ്ബിലാണ് ഈ സംഭവം നടന്നത്.ഡാനി ആൽവസ് കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയതോട് കൂടി അദ്ദേഹത്തെ ജയിലിലേക്ക് പറഞ്ഞയക്കുകയായിരുന്നു.
ഇതുവരെ ഡാനി ആൽവസിന് ജാമ്യം ലഭിച്ചിട്ടില്ല. തെളിവുകൾ എല്ലാതും താരത്തിന് എതിരുമാണ്. വരുന്ന വ്യാഴാഴ്ച വരെയാണ് ഡാനി ആൽവസിന് അപ്പീൽ നൽകാനുള്ള സമയമുള്ളത്. ഇതിന്റെ ഭാഗമായി കൊണ്ട് പ്രശസ്ത വക്കീലായ ക്രിസ്റ്റബൽ മാർട്ടലിനെ ഡാനി ആൽവസ് നിയമിച്ചിട്ടുണ്ട്.
‼️ Dani Alves cambia su defensa y contrata al abogado de Messihttps://t.co/hy8yxlf5eE
— Mundo Deportivo (@mundodeportivo) January 24, 2023
ഡാനി ആൽവസിന്റെ സുഹൃത്തും സൂപ്പർ താരവുമായ ലയണൽ മെസ്സിയുടെ വക്കീൽ കൂടിയാണ് ക്രിസ്റ്റബൽ മാർട്ടൽ. മാത്രമല്ല കോടതിക്ക് പുറത്ത് കേസ് ഒത്തുതീർപ്പാക്കുന്നതിൽ വളരെയധികം പ്രശസ്തനായ വക്കിൽ കൂടിയാണ് ഇദ്ദേഹം. നെയ്മറുടെ സൈനിങ്ങുമായി ബന്ധപ്പെട്ട ടാക്സ് വിഷയത്തിൽ എഫ്സി ബാഴ്സലോണ പ്രതിരോധത്തിലായിരുന്ന സമയത്ത് അത് പരിഹരിച്ചിരുന്നതും ഈ വക്കീൽ തന്നെയായിരുന്നു. അങ്ങനെ വളരെയധികം പ്രശസ്തിയാർജിച്ച വക്കീൽ കൂടിയാണ് ക്രിസ്റ്റബൽ മാർട്ടൽ.
ഏതായാലും കേസ് ഒത്തുതീർപ്പാവാതെ കുറ്റക്കാരനാണ് എന്ന് വിധിക്കപ്പെട്ടാൽ വലിയ ശിക്ഷയാണ് ഡാനി ആൽവസിനെ കാത്തിരിക്കുന്നത് എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.ഡാനി ആൽവസിന്റെ മൊഴിയിലെ വൈരുദ്ധ്യവും അദ്ദേഹത്തിന്റെ വലിയ രൂപത്തിൽ തിരിച്ചടിയാവും. ഏതായാലും കൂടുതൽ വിശദാംശങ്ങൾക്ക് വേണ്ടി കാത്തിരിക്കേണ്ടിയിരിക്കുന്നു.