റോഡ്രിഗോയുടെ അപ്രന്റീസ്‌ഷിപ് അവസാനിച്ചു കഴിഞ്ഞു, എല്ലാ അർത്ഥത്തിലും തികഞ്ഞ റയൽ താരമായി മാറി : പ്രശംസിച്ച് ആഞ്ചലോട്ടി!
കഴിഞ്ഞ ദിവസം ലാലിഗയിൽ നടന്ന മത്സരത്തിൽ റയൽ ബെറ്റിസിനെ പരാജയപ്പെടുത്താൻ വമ്പൻമാരായ റയൽ മാഡ്രിഡിന് സാധിച്ചിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് റയൽ മാഡ്രിഡ് വിജയം നേടിയിട്ടുള്ളത്. ബ്രസീലിയൻ സൂപ്പർ താരങ്ങളായ വിനീഷ്യസ് ജൂനിയർ,റോഡ്രിഗോ എന്നിവരാണ് റയലിന്റെ ഗോളുകൾ നേടിയത്. മത്സരത്തിന്റെ ആദ്യ ഇലവനിൽ ഇടം നേടാൻ റോഡ്രിഗോക്ക് കഴിഞ്ഞിരുന്നു.
ഇപ്പോഴിതാ താരത്തെ പ്രശംസിച്ചുകൊണ്ട് റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആഞ്ചലോട്ടി രംഗത്ത് വന്നിട്ടുണ്ട്. അതായത് റോഡ്രിഗോയുടെ അപ്രന്റീസ്ഷിപ്പ് അവസാനിച്ചുവെന്നും എല്ലാ അർത്ഥത്തിലും റോഡ്രിഗോ ഒരു തികഞ്ഞ റയൽ മാഡ്രിഡ് താരമായി മാറി എന്നുമാണ് ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Valverde ➡️ Rodrygo to make it 2-1, Real Madrid 🙌 pic.twitter.com/qLotNBpczV
— ESPN FC (@ESPNFC) September 3, 2022
” എന്നെ സംബന്ധിച്ചിടത്തോളം റോഡ്രിഗോ വളരെ സ്പെഷ്യൽ ആയിട്ടുള്ള ഒരു സ്ട്രൈക്കറാണ്. എല്ലാ പൊസിഷനുകളിലും കളിക്കാൻ കഴിവുള്ള ഒരു താരമാണ് അദ്ദേഹം. വളരെ വേഗതയുള്ളവനാണ്. ബോൾ ഇല്ലാത്തപ്പോഴും വളരെയധികം ബുദ്ധികൂർമ്മതയുള്ളവനാണ്.വൺ ഓൺ വൺ സാഹചര്യങ്ങളിൽ വളരെയധികം കാര്യക്ഷമത ഉള്ളവനാണ്. അദ്ദേഹത്തിന്റെ അപ്രന്റീസ്ഷിപ്പ് ഇപ്പോൾ അവസാനിച്ചു കഴിഞ്ഞിട്ടുണ്ട്. എല്ലാ അർത്ഥത്തിലും ഇപ്പോൾ റോഡ്രിഗോ തികഞ്ഞ ഒരു റയൽ മാഡ്രിഡ് താരമായി മാറിയിട്ടുണ്ട് ” ഇതാണ് ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്.
പലപ്പോഴും പകരക്കാരന്റെ രൂപത്തിലാണ് റോഡ്രിഗോക്ക് അവസരങ്ങൾ ലഭിക്കാറുള്ളത്.ഇത്തവണ അതിന് മാറ്റമുണ്ടാവുമെന്നാണ് താരം പ്രതീക്ഷിക്കുന്നത്. ഇനി യുവേഫ ചാമ്പ്യൻസ് ലീഗിൽ സെൽറ്റിക്കിനെതിരെയാണ് റയൽ മാഡ്രിഡ് കളിക്കുക.