റൊണാൾഡീഞ്ഞോയെ മോചിപ്പിക്കാൻ മെസ്സി പണം മുടക്കിയിട്ടില്ല

റൊണാൾഡീഞ്ഞോയുടെ ജയിൽ മോചനത്തിനായി ലയണൽ മെസ്സി വൻ തുക മുടക്കി എന്നത് വ്യാജവാർത്തയാണെന്ന് റിപ്പോർട്ട്. മെസ്സിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ദരിച്ച് സ്പാനിഷ് മാധ്യമങ്ങളായ സ്പോർട്ടും മാർക്കയുമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് രാജ്യത്ത് കടന്നു എന്ന കുറ്റത്തിന് പരാഗ്വയിൽ അറസ്റ്റിലായി ജയിലിൽ കഴിയുകയാണ് റൊണാൾഡീഞ്ഞോ.

റൊണാൾഡീഞ്ഞോയെ എത്രയും പെട്ടെന്ന് പുറത്തിറക്കാനായി ലയണൽ മെസ്സി 4 മില്ല്യൺ യൂറോ ചെലവഴിച്ചെന്നും അഭിഭാഷകരെ ഏർപ്പെടുത്തിയെന്നുമായിരുന്നു ചിലർ പ്രചരിപ്പിച്ചത്. പെറുവിയൻ പത്രമായ ലിബറോയിൽ വന്ന വ്യാജവാർത്ത പലരും ഏറ്റു പിടിക്കുകയായിരുന്നു. ഇങ്ങന്നെ വാർത്ത പരന്നതിൽ മെസ്സി അസ്വസ്ഥനാണെന്നും മാർക്ക പറയുന്നു.

റൊണാൾഡീഞ്ഞോ അറസ്റ്റ് ചെയ്യപ്പെട്ടതിൽ മെസ്സിക്ക് ദുഖമുണ്ട്. പക്ഷേ അദ്ദേഹത്തെ മോചിപ്പിക്കാനായി ഒരിക്കലും സാമ്പത്തികമായോ നിയമപരമായോ മെസ്സി സഹായം ചെയ്യാൻ മുതിർന്നിട്ടില്ല എന്നാണ് മെസ്സിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ദരിച്ച് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ കഴിഞ്ഞ ദിവസങ്ങളിൽ മലയാള മാധ്യമങ്ങളടക്കം പലരും വലിയ പ്രാധന്യത്തോടെ പ്രചരിപ്പിച്ചിരുന്ന വാർത്ത തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *