റെഡ് കാർഡ്, മെസ്സിയെ കാത്തിരിക്കുന്നത് വലിയ ശിക്ഷ?

ഇന്നലെ നടന്ന സൂപ്പർ കോപ്പ ഫൈനലിൽ ആയിരുന്നു ലയണൽ മെസ്സി തന്റെ ബാഴ്സ കരിയറിലെ ആദ്യ റെഡ് കാർഡ് കണ്ടത്. മത്സരത്തിൽ എതിർ താരത്തോട് വയലൻസ് രൂപേണ പെരുമാറിയതിനാണ് റഫറി മെസ്സിക്ക് റെഡ് കാർഡ് നൽകിയത്. VAR ചെക്ക് ചെയ്ത റഫറി മെസ്സിക്ക്‌ നേരെ റെഡ് കാർഡ് നൽകുകയായിരുന്നു. എന്നാൽ ഈ വിഷയത്തിൽ മെസ്സിക്ക് വലിയ ശിക്ഷ നേരിടേണ്ടി വന്നേക്കും. മെസ്സിക്ക് നാലു മത്സരം വരെ വിലക്ക് ലാഭിക്കാൻ സാധ്യതയുണ്ട് എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നത്. സ്പാനിഷ് മാധ്യമമായ മാർക്ക, ഗോൾ ഡോട്ട് കോം എന്നിവർ ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. ചുരുങ്ങിയത് രണ്ട് മത്സരവും അല്ലാത്ത പക്ഷം നാലു മത്സരവും ബാൻ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടികാണിക്കുന്നത്.

സൂപ്പർ കോപ്പയിലെ നിയമമനുസരിച്ച് റെഡ് കാർഡ് കിട്ടിയാൽ അത്‌ ലീഗ് മത്സരങ്ങളേയും ബാധിക്കുമെന്നാണ്. ആർട്ടിക്കിൾ 56.8 ആണ് ഇതിനെ കുറിച്ച് പ്രതിപാദിക്കുന്നത്. അതായത് ബാഴ്‌സയുടെ അടുത്ത മത്സരം കോപ്പ ഡെൽ റേയിൽ കോർനെല്ലക്കെതിരെയാണ്. ഈ മത്സരം മെസ്സിക്ക് നഷ്ടമാവുമെന്നുറപ്പാണ്. ഇത് കൂടാതെ മൂന്ന് മത്സരങ്ങളും നഷ്ടമാവാൻ സാധ്യതയുണ്ട്. അതായത് കോപ്പ ഡെൽ റേയിലെ കോർനെല്ലക്കെതിരെ വിജയിച്ചാൽ അടുത്ത റൗണ്ട് മത്സരവും മെസ്സിക്ക് നഷ്ടമാവും. അല്ലാത്ത പക്ഷം ലാലിഗയിലെ എൽചെ, അത്‌ലെറ്റിക്ക് ക്ലബ്, റയൽ ബെറ്റിസ് എന്നിവർക്കെതിരെയുള്ള മത്സരവും നഷ്ടമാവും. മെസ്സിക്ക്‌ എത്ര മത്സരങ്ങളിൽ നിന്ന് വിലക്ക് ലഭിക്കുമെന്ന് കാണേണ്ടിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *