റെഡ് കാർഡ്, കാഡിസിനോടും സമനില, ബാഴ്‌സക്ക് തിരിച്ചടി തന്നെ!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ എഫ്സി ബാഴ്സലോണക്ക് സമനില. പൊതുവെ ദുർബലരായ കാഡിസാണ് ബാഴ്‌സയെ ഗോൾ രഹിത സമനിലയിൽ തളച്ചത്. ഇരു ടീമുകൾക്കും ഗോളുകളൊന്നും നേടാനാവാതെ പോവുകയായിരുന്നു. കൂടാതെ ബാഴ്‌സ താരം ഫ്രങ്കി ഡിയോങ്ങിന് റെഡ് കാർഡ് ലഭിക്കുകയും ചെയ്തു. എന്നിരുന്നാലും മികച്ച പ്രകടനം നടത്തി കൊണ്ട് ഗോൾ വഴങ്ങാതെ കാത്ത് സൂക്ഷിച്ചത് ഗോൾകീപ്പർ ടെർസ്റ്റീഗനായിരുന്നു.ബാഴ്‌സക്ക് വലിയ തിരിച്ചടികൾ തന്നെയാണ് ഇപ്പോഴും ഏൽക്കേണ്ടി വരുന്നത്.അഞ്ച് മത്സരങ്ങളിൽ നിന്ന് 9 പോയിന്റ് മാത്രമുള്ള ബാഴ്‌സയിപ്പോൾ ഏഴാം സ്ഥാനത്താണ്.
Barcelona’s last three results:
— B/R Football (@brfootball) September 23, 2021
3-0 loss vs. Bayern
1-1 draw vs. Granada
0-0 draw vs. Cadiz
😐 pic.twitter.com/91LbB9WAVN
ഡീപേ, ഡി യോങ്, ഡെമിർ എന്നിവരായിരുന്നു ബാഴ്‌സയുടെ മുന്നേറ്റനിരയിൽ ഉണ്ടായിരുന്നത്. പന്ത് കൈവശം വെച്ചെങ്കിലും അത് ഗോളാക്കാൻ ബാഴ്‌സക്ക് സാധിച്ചില്ല.എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഫ്രങ്കി ഡിയോങ്ങിന് റെഡ് കാർഡ് കണ്ട് പുറത്ത് പോവേണ്ടി വന്നു. ഇതോടെ ബാഴ്‌സ കൂടുതൽ പ്രതിരോധത്തിലായി.കാഡിസ് ഗോൾ നേടാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ടെർസ്റ്റീഗൻ പലപ്പോഴും രക്ഷകനാവുകയായിരുന്നു.ബാഴ്‌സ അവസാനമായി കളിച്ച 5 മത്സരങ്ങളിൽ ഒരു ജയം മാത്രമാണ് ബാഴ്‌സക്ക് നേടാൻ സാധിച്ചിട്ടുള്ളത്. ഈ സമനിലയോട് കൂടി പരിശീലകൻ കൂമാന്റെ സ്ഥാനം കൂടുതൽ അവതാളത്തിലായി.