റൂഡിഗറെ പുറത്താക്കിയത് റയൽ പറഞ്ഞിട്ട്,എംബപ്പേയെ പുറത്താക്കാനും ആവശ്യപ്പെട്ടു!

സെപ്റ്റംബറിലെ ഇന്റർനാഷണൽ ബ്രേക്കിൽ രണ്ട് നേഷൻസ് ലീഗ് മത്സരങ്ങളാണ് യൂറോപ്പ്യൻ രാജ്യങ്ങൾ കളിക്കുന്നത്.ഹംഗറി,നെതർലാന്റ്സ് എന്നിവരാണ് ജർമ്മനിയുടെ എതിരാളികൾ. അതേസമയം വമ്പൻമാരായ ഫ്രാൻസ് ഇറ്റലി,ബെൽജിയം എന്നിവർക്കെതിരെയാണ് കളിക്കുന്നത്. ഓരോ ടീമുകളും തങ്ങളുടെ സ്‌ക്വാഡ് പ്രഖ്യാപിക്കുന്നതിന്റെ തിരക്കിലാണ് ഉള്ളത്.

ജർമ്മനിയുടെ സ്‌ക്വാഡ് അവരുടെ പരിശീലകനായ നഗൽസ്മാൻ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. റയൽ മാഡ്രിഡ് സൂപ്പർ താരമായ അന്റോണിയോ റൂഡിഗർക്ക് സ്‌ക്വാഡിൽ ഇടമില്ലായിരുന്നു. അദ്ദേഹത്തെ പുറത്തിരുത്തിയത് എല്ലാവരിലും അത്ഭുതം സൃഷ്ടിച്ചു.എന്നാൽ അതിന്റെ കാരണം ജർമൻ മാധ്യമങ്ങൾ തന്നെ ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റയൽ മാഡ്രിഡിന്റെ അഭ്യർത്ഥനപ്രകാരമാണ് റൂഡിഗറെ ജർമൻ ടീം സ്‌ക്വാഡിൽ ഉൾപ്പെടുത്താതിരുന്നത്.

അതായത് ഈ സീസണിൽ നിരവധി മത്സരങ്ങളാണ് ഓരോ താരങ്ങൾക്കും കളിക്കേണ്ടി വരുന്നത്. അതുകൊണ്ടുതന്നെ യൂറോ കപ്പ് കളിച്ച താരങ്ങളെ അടുത്ത ഇന്റർനാഷണൽ ബ്രേക്കിലെ നേഷൻസ് ലീഗിലെ മത്സരങ്ങളിൽ നിന്നും ഒഴിവാക്കി തരണമെന്ന് റയൽ മാഡ്രിഡ് ചില അസോസിയേഷനുകളോട് ആവശ്യപ്പെട്ടിരുന്നു.റയലിന്റെ ഈ അഭ്യർത്ഥന ലഭിച്ചത് കൊണ്ടാണ് റൂഡിഗറിന് വിശ്രമം നൽകാൻ ജർമ്മൻ ടീം തീരുമാനിച്ചിട്ടുള്ളത്.മാത്രമല്ല ഇന്റർനാഷണൽ ബ്രേക്കിൽ പരിക്ക് ഭീഷണിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്യും.

ഇത് ആവശ്യം എംബപ്പേയുടെ കാര്യത്തിൽ ഫ്രാൻസിനോട് നടത്തിയിരുന്നു. എന്നാൽ ഫ്രഞ്ച് പരിശീലകനായ ദെഷാപ്സ് അത് നിരസിച്ചു എന്നുള്ള കാര്യം ഫ്രഞ്ച് മാധ്യമമായ RMC സ്പോർട് ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതായത് എംബപ്പേയെ ഫ്രാൻസ് തങ്ങളുടെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.എംബപ്പേയുടെ സമീപകാലത്ത് പ്രകടനം ഒരല്പം ആശങ്കപ്പെടുത്തുന്നതാണ്. അവസാനത്തെ പതിനാറ് മത്സരങ്ങളിൽ നിന്ന് കേവലം 4 ഗോളുകൾ മാത്രമാണ് താരത്തിന് നേടാൻ കഴിഞ്ഞിട്ടുള്ളത്. ലാലിഗയിൽ മൂന്ന് മത്സരങ്ങൾ കഴിഞ്ഞിട്ടും ഒരു ഗോൾ പോലും നേടാൻ എംബപ്പേക്ക് സാധിച്ചിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *