റാമോസ് പിഎസ്ജിയിലേക്ക്‌? പോച്ചെട്ടിനോ പ്രതികരിച്ചത് ഇങ്ങനെ!

ഈയിടെയാണ് റയൽ മാഡ്രിഡ് നായകനും സൂപ്പർ താരവുമായ സെർജിയോ റാമോസ് ക്ലബ് വിട്ട് പിഎസ്ജിയിലേക്ക് ചേക്കേറുമെന്ന വാർത്തകൾ പരന്നത്. സ്പാനിഷ് മാധ്യമങ്ങളായിരുന്നു ഇങ്ങനെയൊരു വാർത്ത പുറത്ത് വിട്ടത്. റാമോസ് ഇതുവരെ റയലുമായുള്ള കരാർ പുതുക്കിയിട്ടില്ല. ഇതോടെ ഈ സമ്മറിൽ ഫ്രീ ഏജന്റ് ആവുന്ന താരം ക്ലബ് വിട്ടേക്കുമെന്നാണ് ശക്തമായ രീതിയിൽ പരക്കുന്ന അഭ്യൂഹം. കൂടാതെ റാമോസിന് വമ്പൻ ഓഫർ തന്നെ പിഎസ്ജി മുന്നോട്ട് വെച്ചുവെന്നും ചില മാധ്യമങ്ങൾ പുറത്ത് വിട്ടിരുന്നു.ഏതായാലും ഈ വിഷയത്തിൽ തന്റെ അഭിപ്രായം അറിയിച്ചിരിക്കുകയാണ് പിഎസ്ജി പരിശീലകനായ പോച്ചെട്ടിനോ.റാമോസിന് ലോകത്തിലെ ഏറ്റവും വലിയ ക്ലബ്ബിനെ തന്നെ കണ്ടെത്താനാവുമെന്നും പിഎസ്ജിയൊരു വലിയ ക്ലബാണ് എന്നുമാണ് ഇതേകുറിച്ച് പോച്ചെട്ടിനോ പറഞ്ഞത്.അതേസമയം ചാമ്പ്യൻസ് ലീഗ് കിരീടം നേടുന്നതിനെ പറ്റിയും ഇദ്ദേഹം സംസാരിച്ചു. അൻപത് വർഷത്തെ സ്വപ്നമാണ് അതെന്നാണ് പോച്ചെട്ടിനോ പറഞ്ഞത്.

” ഒരു മാസം പിഎസ്ജിയിൽ ഞാൻ പൂർത്തിയാക്കുന്നു. നല്ല നേതൃത്വഗുണമുള്ള ഒരു താരത്തെയാണ് ഞാൻ നോക്കി കൊണ്ടിരിക്കുന്നത്.മികച്ച താരങ്ങൾക്ക്‌ എവിടെയും കളിക്കാൻ സാധിക്കും. ഏത് പ്രൊജക്റ്റിനോടും ഇണങ്ങാൻ സാധിക്കും.പിഎസ്ജിയുടെ തന്ത്രം ഒരുപാട് കാലമായി ഒന്നാണ്.റൊണാൾഡിഞ്ഞോയെ സൈൻ ചെയ്ത അന്ന് മുതൽ ഇങ്ങനെയാണ്. നല്ല താരങ്ങൾ, അവർക്ക് ഇമ്പ്രൂവ് ആകണമെന്ന് തോന്നിയാൽ ആവിശ്യമെങ്കിൽ ട്രാൻസ്ഫർ മാർക്കറ്റിൽ വെക്കും.വരുന്ന മാസങ്ങളിൽ എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം.റാമോസിന് വലിയൊരു ക്ലബ്ബിനെ തന്നെ കണ്ടു പിടിക്കാൻ സാധിക്കും. എപ്പോഴും വിജയിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് അദ്ദേഹം.പിഎസ്ജിയും വലിയൊരു ക്ലബാണ്. എപ്പോഴും ജയങ്ങൾ മാത്രമാണ് പിഎസ്ജിയുടെ ലക്ഷ്യം. മാത്രമല്ല ചാമ്പ്യൻസ് ലീഗ് കിരീടവും പിഎസ്ജി ആഗ്രഹിക്കുന്നു. അൻപത് വർഷമായി അതിനുള്ള കാത്തിരിപ്പിലാണ് ” പോച്ചെട്ടിനോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *