റാമോസോ ബെൻസിമയോ അല്ല, റയൽ മാഡ്രിഡിന്റെ മൂല്യമേറിയ താരമായി മാറി ബ്രസീലിയൻ താരം !
നിലവിൽ റയൽ മാഡ്രിഡിൽ കളിക്കുന്ന പ്രധാനപ്പെട്ട താരങ്ങളാണ് കരിം ബെൻസിമയും നായകൻ സെർജിയോ റാമോസും. എന്നാൽ നിലവിൽ റയൽ മാഡ്രിഡിന്റെ ഏറ്റവും മൂല്യമേറിയ താരം ഇവരിൽ ആരുമല്ല, മറിച്ച് ബ്രസീലിയൻ സൂപ്പർ താരം കാസമിറോയാണ്. ഫുട്ബോൾ ഇൻഡസ്ട്രി ഫിനാൻസിന്റെ കണക്കുകൾ പ്രകാരമാണ് കാസമിറോ ഏറ്റവും മൂല്യമേറിയ റയൽ മാഡ്രിഡ് താരമായി തിരഞ്ഞെടുക്കപ്പെട്ടത്. 72.6 മില്യൺ യൂറോയാണ് ഈ മിഡ്‌ഫീൽഡറുടെ മൂല്യം. അതേസമയം രണ്ടാം സ്ഥാനത്ത് റാഫേൽ വരാനെയാണ്. 70.2 മില്യൺ യൂറോയാണ് ഈ ഫ്രഞ്ച് താരത്തിന്റെ മൂല്യം. മൂന്നാം സ്ഥാനത്ത് ഗോൾകീപ്പർ തിബൌട്ട് കോർട്ടുവയാണ്. 67.9 മില്യൺ യൂറോയാണ് ഇദ്ദേഹത്തിന്റെ മൂല്യം.
An economic study into the value of footballers has identified @realmadrid's most valuable player 💸https://t.co/3Q4jLhsTyw pic.twitter.com/2Sin2WyzzM
— MARCA in English (@MARCAinENGLISH) January 12, 2021
കെപിഎംജിയുടെ റിപ്പോർട്ടുകൾ പ്രകാരം നിലവിൽ കാസമിറോ റയലിന്റെ അവിഭാജ്യഘടകമാണ്. 2014/15 സീസണിലായിരുന്നു താരം ലോൺ കഴിഞ്ഞ് റയലിൽ തിരികെ എത്തിയത്. 28 വയസ്സുകാരനായ താരം സിദാന്റെ ഏറ്റവും നിർണായകമായ താരമാണ്. 2016 നും 2018 നുമിടക്ക് തുടർച്ചയായി മൂന്ന് ചാമ്പ്യൻസ് ലീഗ് നേടിയതിൽ കാസമിറോയുടെ പങ്ക് വളരെ വലുതാണ്. ആഞ്ചലോട്ടിക്ക് കീഴിൽ യൂറോപ്യൻ കപ്പും താരം നേടിയിട്ടുണ്ട്.270 മത്സരങ്ങൾ റയലിനായി കളിച്ച താരം 27 ഗോളുകൾ നേടിയിട്ടുണ്ട്. 2011 ൽ ബ്രസീലിന് വേണ്ടി അരങ്ങേറ്റം കുറിച്ച താരം 48 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
Love how Casemiro is finding his best form again lately. He is so important to Real Madrid's success!pic.twitter.com/xvZgLMdkJ2
— The Real Champs (@TheRealChampsFS) January 6, 2021