റാമോസിന്റെ പകരക്കാരനെ അന്വേഷിച്ച് റയൽ, ലക്ഷ്യമിട്ടിരിക്കുന്നത് ഈ താരത്തെ!

റയൽ മാഡ്രിഡ്‌ നായകനായ സെർജിയോ റാമോസ് ക്ലബ്ബിനോട് വിടപറഞ്ഞത് ദിവസങ്ങൾക്ക് മുമ്പായിരുന്നു. പതിനാറു വർഷം റയലിന്റെ പ്രതിരോധനിരയിൽ ഉരുക്കു കോട്ടയായി നിലകൊണ്ട റാമോസ് പടികളിറങ്ങുമ്പോൾ ആ സ്ഥാനത്തേക്ക് പകരക്കാരനെ കൊണ്ടുവരാനുള്ള അന്വേഷണത്തിലാണ് റയൽ. റാമോസിന് പകരമാവില്ലെങ്കിലും മികവുറ്റ ഒരു താരത്തെ എത്തിക്കാനാണ് റയലിന്റെ ഉദ്ദേശം. അത്തരത്തിലുള്ള ഒരു താരത്തെയാണ് നിലവിൽ റയൽ നോട്ടമിട്ടിരിക്കുന്നത്. സെവിയ്യയുടെ ഫ്രഞ്ച് ഡിഫൻഡറായ ജൂലെസ് കൊണ്ടേയെയാണ് ഇപ്പോൾ റയൽ ലക്ഷ്യം വെച്ചിരിക്കുന്നത്. സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.സെവിയ്യയിൽ നിന്ന് തന്നെയായിരുന്നു വർഷങ്ങൾക്ക് മുമ്പ് റാമോസ് റയലിൽ എത്തിയത്.

അതേസമയം കോണ്ടെക്ക് വേണ്ടി ഇംഗ്ലീഷ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമം നടത്തുന്നുണ്ട്.80 മില്യൺ യൂറോയാണ് കോണ്ടെയുടെ റിലീസ് ക്ലോസ്. ഇത്രയും തുക നൽകി കൊണ്ട് ഈയൊരു സമയത്ത് റയൽ താരത്തെ ടീമിലെത്തിക്കാൻ മുതിരുമോ എന്നുള്ള കാര്യത്തിലും മാർക്ക സംശയം പ്രകടിപ്പിക്കുന്നുണ്ട്.ജൂലെൻ ലോപെട്യുഗിക്ക് കീഴിൽ മികച്ച പ്രകടനമാണ് നിലവിലെ കൊണ്ടേ നടത്തികൊണ്ടിരിക്കുന്നത്.നിലവിൽ റാഫേൽ വരാനെയും എഡർ മിലിറ്റാവോയും റയലിന്റെ സെന്റർ ബാക്ക് പൊസിഷനിലുണ്ട്. നാച്ചോയെയും റയലിന് ലഭ്യമാണ്. എന്നാൽ അടുത്ത സീസണിൽ വരാനെ ഫ്രീ ഏജന്റ് ആവും. താരം ക്ലബ് വിടാൻ തീരുമാനിച്ചാൽ തീർച്ചയായും ഒരു ഡിഫൻഡറേ റയലിന് ആവിശ്യമായി വരും. അത്കൊണ്ടാണ് ഇപ്പോൾ തന്നെ കോണ്ടെയെ റയൽ ടീമിലെത്തിക്കാൻ ശ്രമിക്കുന്നത്. എന്നാൽ സെവിയ്യ താരത്തെ കൈവിടുമോ എന്നുള്ളതും ചോദ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *