റാമോസാണ് അന്ന് എന്നെ രക്ഷിച്ചത് :താരത്തെ നേരിടും മുമ്പ് ആഞ്ചലോട്ടി പറയുന്നു!
ഇന്ന് ലാലിഗയിൽ നടക്കുന്ന പത്താം റൗണ്ട് പോരാട്ടത്തിൽ വമ്പൻമാരായ റയൽ മാഡ്രിഡ് കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. കരുത്തരായ സെവിയ്യയാണ് റയലിന്റെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 10 മണിക്ക് സെവിയ്യയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക. ഈ മത്സരത്തിൽ ആരാധകർ ഏറ്റവും കൂടുതൽ ഉറ്റുനോക്കുന്നത് സൂപ്പർ താരം സെർജിയോ റാമോസിലേക്കാണ്
16 വർഷക്കാലം റയൽ മാഡ്രിഡിൽ ചിലവഴിച്ച താരമാണ് റാമോസ്. പിന്നീട് രണ്ടുവർഷം പാരീസിൽ ചിലവഴിച്ച അദ്ദേഹം ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ തന്റെ പഴയ ക്ലബ്ബായ സെവിയ്യയിലേക്ക് തന്നെ മടങ്ങിയെത്തുകയായിരുന്നു.ഇന്ന് റാമോസ് റയൽ മാഡ്രിഡിനെതിരെ അദ്ദേഹം ബൂട്ടണിയും. ഇതിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ റയലിന്റെ പരിശീലകനായ കാർലോ ആഞ്ചലോട്ടി റാമോസിനെ കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Carlo Ancelotti says he wouldn't be Real Madrid manager today if it weren't for Sergio Ramos ❤️ pic.twitter.com/EAyB2aYecz
— ESPN FC (@ESPNFC) October 20, 2023
“തീർച്ചയായും റാമോസിനെ കാണുന്നതും അദ്ദേഹത്തോട് ഹലോ പറയുന്നതും ഞാൻ ഇഷ്ടപ്പെടുന്നു. എനിക്ക് അദ്ദേഹത്തോട് ഒരു പ്രത്യേക ബന്ധം തന്നെയുണ്ട്. ഞാൻ ഇന്ന് ഇവിടെ നിൽക്കുന്നുണ്ടെങ്കിൽ അതിന് കാരണം റാമോസാണ്.അന്നത്തെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ അദ്ദേഹം ഗോൾ നേടിയിട്ടില്ലായിരുന്നുവെങ്കിൽ ഞാനൊരു പക്ഷേ ഇന്ന് ഇവിടെ ഉണ്ടാകുമായിരുന്നില്ല. അദ്ദേഹം ക്ലബ്ബിനുവേണ്ടി ചെയ്ത കാര്യങ്ങളിൽ എല്ലാം കൊണ്ടു തന്നെ എല്ലാവർക്കും അദ്ദേഹവുമായി ഒരു പ്രത്യേക ബന്ധം തന്നെയുണ്ട്. തീർച്ചയായും അദ്ദേഹം മികച്ച രൂപത്തിൽ തന്നെ കളിക്കും.ഞങ്ങൾക്കെതിരെ ഗോൾ നേടില്ല എന്ന് പ്രതീക്ഷിക്കാം. ഇനി ഗോൾ നേടിയാലും അദ്ദേഹത്തിന് ഇഷ്ടമുള്ള രൂപത്തിൽ ആഘോഷിക്കാം” ഇതാണ് റയൽ മാഡ്രിഡ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
2014 ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ റയൽ മാഡ്രിഡ് അത്ലറ്റിക്കോയോട് ഒരു ഗോളിന് പുറകിലായിരുന്നു.പിന്നീട് 93ആം മിനിറ്റിൽ റാമോസ് നേടിയ ഹെഡർ ഗോളാണ് റയലിനെ ഒപ്പമെത്തിച്ചത്. തുടർന്ന് കൂടുതൽ ഗോളുകൾ നേടി കൊണ്ട് റയൽ വിജയവും ചാമ്പ്യൻസ് ലീഗ് കിരീടവും സ്വന്തമാക്കുകയായിരുന്നു.അന്ന് പരിശീലകനായി കൊണ്ട് ഉണ്ടായിരുന്നത് ആഞ്ചലോട്ടിയായിരുന്നു. അതേക്കുറിച്ചായിരുന്നു ഈ പരിശീലകൻ ഇപ്പോൾ സംസാരിച്ചിരുന്നത്.