റാഫീഞ്ഞയെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് ക്ലബ്ബ് രംഗത്ത്!

ബ്രസീലിയൻ സൂപ്പർതാരമായ റാഫീഞ്ഞ ലീഡ്‌സ് യുണൈറ്റഡിൽ നിന്നായിരുന്നു എഫ്സി ബാഴ്സലോണയിൽ എത്തിയിരുന്നത്. താരതമ്യേന ഭേദപ്പെട്ട പ്രകടനം ബാഴ്സക്ക് വേണ്ടി നടത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. പക്ഷേ ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിന്റെ തുടക്കം തൊട്ടേ അദ്ദേഹത്തിന്റെ ട്രാൻസ്ഫർ റൂമറുകൾ വ്യാപകമായി പ്രചരിച്ചിരുന്നു. ബാഴ്സ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നതിനാൽ അദ്ദേഹത്തെ വിൽക്കുമെന്നായിരുന്നു റൂമറുകൾ.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസിക്ക് അദ്ദേഹത്തിൽ താല്പര്യമുണ്ടായിരുന്നു.പിന്നീട് അത് എവിടെയും എത്താതെ പോവുകയായിരുന്നു. ഇപ്പോഴിതാ ചെൽസി വീണ്ടും താരത്തിനായി രംഗത്ത് വന്നിട്ടുണ്ട്. ഇംഗ്ലീഷ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.റാഫീഞ്ഞയെ കൂടാതെ മറ്റൊരു ബാഴ്സ സൂപ്പർ താരമായ ഫെറാൻ ടോറസിനെ കൂടി അവർ ലക്ഷ്യം വെക്കുന്നുണ്ട്.

പക്ഷേ ഈയൊരു അവസ്ഥയിൽ റാഫീഞ്ഞയെ ബാഴ്സ കൈവിടുമോ എന്നുള്ളത് സംശയമാണ്. എന്തെന്നാൽ ഇതിനോടകം ഡെമ്പലെയെ ബാഴ്സക്ക് നഷ്ടമായിട്ടുണ്ട്.മാത്രമല്ല ആദ്യ മത്സരത്തിൽ റെഡ് കാർഡ് കണ്ടതിനാൽ പിന്നീട് റാഫീഞ്ഞക്ക് സസ്പെൻഷൻ ലഭിച്ചിരുന്നു. ഇപ്പോൾ യമാലിനെയാണ് ആ വിങ്ങിൽ ബാഴ്സ ഉപയോഗപ്പെടുത്തുന്നത്.റാഫീഞ്ഞ കൂടി ക്ലബ്ബ് വിട്ടുകഴിഞ്ഞാൽ യമാലിനെ മാത്രം ആശ്രയിക്കേണ്ട ഒരു അവസ്ഥ ബാഴ്സക്ക് വരും. അത് 16കാരനായ താരത്തിന്റെ ഫിസിക്കലിനെ തന്നെ ബാധിക്കാൻ സാധ്യതയുണ്ട്.

ഇനി റാഫിഞ്ഞയെ ബാഴ്സ വിൽക്കാൻ തീരുമാനിച്ചാലും മികച്ച ഒരു തുക തന്നെ ആവശ്യപ്പെടും എന്ന കാര്യത്തിൽ സംശയങ്ങൾ ഇല്ല. നിലവിൽ ചെൽസി നിരവധി സൂപ്പർ താരങ്ങളെ വാങ്ങി കൂട്ടുകയാണ്.റാഫിഞ്ഞ,ടോറസ് എന്നിവർക്ക് പുറമെ ആർസണൽ താരമായ എമിലി സ്മിത്ത് റോവിനെയും ചെൽസി ലക്ഷ്യം വെക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!