റാഫിഞ്ഞ ഫ്ലോപ്പോ? സാവി പറയുന്നു.

വലിയ പ്രതീക്ഷകളോടുകൂടിയായിരുന്നു ബ്രസീലിയൻ സൂപ്പർതാരമായ റാഫീഞ്ഞ ലീഡ്സ് യുണൈറ്റഡ് വിട്ടുകൊണ്ട് എഫ് സി ബാഴ്സലോണയിൽ എത്തിയത്.എന്നാൽ ബാഴ്സയിൽ വേണ്ട രൂപത്തിൽ തിളങ്ങാൻ അദ്ദേഹത്തിന് ഇതുവരെ സാധിച്ചിട്ടില്ല. 16 ലാലിഗ മത്സരങ്ങളിൽ നിന്ന് രണ്ടു ഗോളുകളും മൂന്ന് അസിസ്റ്റുകളും ആണ് റാഫീഞ്ഞ കരസ്ഥമാക്കിയിട്ടുള്ളത്.

ഏതായാലും ഇന്നലെ നടന്ന പത്രസമ്മേളനത്തിൽ ബാഴ്സയുടെ പരിശീലകനായ സാവിയോട് റാഫീഞ്ഞയെ പറ്റി ചോദിച്ചിരുന്നു. ബാഴ്സയുടെ നിർണായക താരമാണ് റാഫീഞ്ഞ എന്നാണ് സാവി പറഞ്ഞിട്ടുള്ളത്.റാഫിഞ്ഞയുടെ കാര്യത്തിൽ താൻ സന്തോഷവാനാണെന്നും സാവി കൂട്ടിച്ചേർത്തിട്ടുണ്ട്. ബാഴ്സ പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞങ്ങളുടെ നിർണായകമായ താരങ്ങളിൽ ഒരാളാണ് റാഫീഞ്ഞ. നിർണായകമായ ഗോളുകളും അസിസ്റ്റുകളും നേടാൻ ഇപ്പോൾ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. വലത് വിങ്ങിലോ ഇടതു വിങ്ങിലോ അദ്ദേഹത്തിന് കളിക്കാൻ സാധിക്കും.റാഫീഞ്ഞയുടെ കാര്യത്തിൽ ഞാൻ ഹാപ്പിയാണ്. മാത്രമല്ല അദ്ദേഹം കൂടുതൽ വളർച്ച പ്രാപിക്കുന്ന ഒരു സമയം കൂടിയാണ് ഇത്.ബാഴ്സയിൽ വ്യത്യാസങ്ങൾ സൃഷ്ടിക്കുക എന്നുള്ളത് എളുപ്പമുള്ള കാര്യമല്ല. പക്ഷേ അദ്ദേഹം വ്യത്യസ്തതകൾ സൃഷ്ടിക്കുന്നുണ്ട് ” ഇതാണ് സാവി പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ കുറച്ചു മത്സരങ്ങളിലായി മികച്ച രൂപത്തിൽ കളിക്കാൻ ഇപ്പോൾ ഈ ബ്രസീലിയൻ സൂപ്പർതാരത്തിന് സാധിക്കുന്നുണ്ട്. ഇന്ന് കോപ്പ ഡെൽ റേയിൽ നടക്കുന്ന മത്സരത്തിൽ റയൽ സോസിഡാഡാണ് ബാഴ്സയുടെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *