റാഫിഞ്ഞയെ ബാഴ്സ വിൽക്കുമോ? രണ്ട് പ്രീമിയർ ലീഗ് ക്ലബ്ബുകൾക്ക് വേണം!

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ലീഡ്സ് യുണൈറ്റഡിൽ നിന്നും ഈ സീസണിലായിരുന്നു ബ്രസീലിയൻ സൂപ്പർതാരമായ റാഫീഞ്ഞ എഫ്സി ബാഴ്സലോണയിലേക്ക് എത്തിയത്. എന്നാൽ തുടക്കം അത്ര മികച്ചതായിരുന്നില്ല. താരത്തിന് ഫോം കണ്ടെത്താനാവാതെ വന്നതോടുകൂടി വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു.

പക്ഷേ ഇപ്പോൾ മികച്ച പ്രകടനമാണ് റാഫീഞ്ഞ പുറത്തെടുക്കുന്നത്.പല മത്സരങ്ങളിലും ബാഴ്സയെ വിജയിപ്പിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. സീസണിൽ 9 ഗോളുകളും 9 അസിസ്റ്റുകളും പൂർത്തിയാക്കാൻ ഇപ്പോൾ റാഫീഞ്ഞക്ക്‌ കഴിഞ്ഞിട്ടുണ്ട്.എന്നാൽ താരവുമായി ബന്ധപ്പെട്ട ഒരു വാർത്ത പ്രമുഖ സ്പാനിഷ് മാധ്യമമായ സ്പോർട് പുറത്ത് വിട്ടിട്ടുണ്ട്.

അതായത് സാമ്പത്തിക പ്രതിസന്ധികളിൽ ഉഴലുന്ന ബാഴ്സ തങ്ങളുടെ കൂടുതൽ സൂപ്പർതാരങ്ങളെ വിൽക്കാൻ ആലോചിക്കുന്നുണ്ട്.ഫണ്ട് ഉയർത്തുന്നതിന് വേണ്ടിയാണ് ചില താരങ്ങളെ മറ്റുള്ള ക്ലബ്ബുകൾക്ക് കൈമാറാൻ ആലോചിക്കുന്നത്. ആ കൂട്ടത്തിൽ ഈ ബ്രസീലിയൻ സൂപ്പർ താരം ഉണ്ട് എന്നാണ് സ്പോർട് കണ്ടെത്തിയിട്ടുള്ളത്.

റാഫീഞ്ഞ ബാഴ്സയിലേക്ക് എത്തുന്നതിന് മുന്നേ തന്നെ ആഴ്സണലും ചെൽസിയുമൊക്കെ താരത്തെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു.അതൊക്കെ അന്ന് വിഫലമാവുകയായിരുന്നു.ഇപ്പോഴും ചെൽസി താരത്തിനു വേണ്ടി രംഗത്തുണ്ട്. മാത്രമല്ല ന്യൂകാസിൽ യുണൈറ്റഡും ബ്രസീലിയൻ സൂപ്പർതാരത്തിൽ താല്പര്യമുണ്ട്.താരത്തെ വിൽക്കണോ വേണ്ടയോ എന്നുള്ള കാര്യത്തിൽ ബാഴ്സയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *